ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍
text_fields
കോഴിക്കോട്: ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22 മുതല്‍ 28വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ പുരുഷ-വനിത ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ആറുവീതം ടീമുകളാണ് ഉണ്ടാവുക. മത്സരങ്ങള്‍ വൈകീട്ട് 4.30നും സെമിഫൈനലുകള്‍ 5.3നും ആരംഭിക്കും. മേയര്‍ വി.കെ.സി. മമ്മദ്കോയ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മത്സരം ഉദ്ഘാടനം ചെയ്യും. സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ നഗരത്തിലെ സ്കൂളുകളിലെ ബാസ്കറ്റ്ബാള്‍ കളിക്കാര്‍ക്ക് മത്സരം കാണാനുള്ള അവസരമൊരുക്കും. അനുബന്ധമത്സരങ്ങളും സംഘടിപ്പിക്കും. മുന്‍കാല കളിക്കാരുടെ ഒത്തുചേരലും മത്സരത്തോടനുബന്ധിച്ച് നടക്കും. പ്രവേശം സൗജന്യമാണ്. ജെ.എ. മജീദ്, അഡ്വ. സി.ബി. എസ് വാര്യര്‍, കെ.ഇ. മൊയ്തു, എം.കെ. പ്രേമാനന്ദ്, രഘുനന്ദനന്, മുരളീധരന്, രാജീവന് എന്നിവര്‍ പങ്കെടുത്തു.
