Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്നെ വിലക്കാന്‍ ബി.സി.സി.ഐക്ക് എന്തവകാശം –റഊഫ്
text_fieldsbookmark_border
കറാച്ചി: തന്നെ വിലക്കാന്‍ ബി.സി.സി.ഐക്കോ ഐ.പി.എല്‍ അധികൃതര്‍ക്കോ അവകാശമില്ളെന്ന് ആസാദ് റഊഫ്. തനിക്കെതിരെ യാതൊരുവിധ തെളിവുകളുമില്ല. ഇക്കാര്യം പൊലീസ് മുംബൈ കോടതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബി.സി.സി.ഐയും ഐ.പി.എല്‍ അധികൃതരും നിയമിച്ച അന്വേഷണ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണ്.
തന്‍െറ അഭിഭാഷകനൊപ്പം കമീഷന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ചിട്ടും ബി.സി.സി.ഐ സമ്മതിച്ചില്ല. ഒറ്റക്ക് വരണമെന്നായിരുന്നു അവരുടെ ആവശ്യം. കറാച്ചിയിലോ ദുബൈയിലോ കൂടിക്കാഴ്ച നടത്താന്‍ താന്‍ സന്നദ്ധത അറിയിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. അതിനാലാണ് മറുപടി എഴുതി നല്‍കിയത്. തന്‍െറ കേസ് ഏറ്റെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ളെങ്കില്‍ സ്വന്തം നിലയില്‍ കേസ് നടത്തുമെന്നും റഊഫ് വ്യക്തമാക്കി.
Next Story
