Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളിമ്പ്യന്മാര്‍ക്ക് സല്‍മാന്‍ വക ഒരുലക്ഷം
text_fieldsbookmark_border
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായിരുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍െറ വക താരങ്ങള്‍ക്ക് പാരിതോഷികം. റിയോയില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് 1,01,000 രൂപയാണ് സല്‍മാന്‍ സമ്മാനിക്കുക. താരങ്ങളുടെ പേരുകള്‍ നല്‍കാന്‍’ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് (ഐ.ഒ.എ) സല്‍മാന്‍ അഭ്യര്‍ഥിച്ചു. ഗുഡ്വില്‍ അംബാസഡറായി നിയമിച്ചതിന് നന്ദിയറിയിച്ച് ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മത്തേക്ക് അയച്ച കത്തിലാണ് സല്‍മാന്‍ പാരിതോഷികം നല്‍കുന്ന കാര്യം അറിയിച്ചത്. ഐ.ഒ.എക്ക് അയക്കുന്ന ചെക് താരങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു. ഒളിമ്പിക് അസോസിയേഷന്‍ വഴി പണം വിതരണംചെയ്യാന്‍ സല്‍മാന്‍ ഖാന്‍ തയാറായത് ഏറെ സന്തോഷമുണ്ടെന്നും രാജീവ് മത്തേ പറഞ്ഞു. സല്‍മാന്‍ ഖാനെ റിയോയിലെ ഇന്ത്യന്‍സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറാക്കിയതിനെതിരെ കായികതാരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് സചിന്‍ ടെണ്ടുല്‍കറടക്കമുള്ളവരെയും ഈ സ്ഥാനത്തേക്ക് നിയമിച്ചാണ് അധികൃതര്‍ പ്രതിഷേധമടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
