Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവര്‍ച്ച; രണ്ട് അമേരിക്കന്‍ താരങ്ങള്‍ പിടിയില്‍

text_fields
bookmark_border
കവര്‍ച്ച; രണ്ട് അമേരിക്കന്‍ താരങ്ങള്‍ പിടിയില്‍
cancel
റിയോ: അമേരിക്കന്‍ നീന്തല്‍ താരം റയാന്‍ ലോച്ചെ ഉള്‍പെട്ട സംഘത്തെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് അമേരിക്കന്‍ നീന്തല്‍ താരങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഗണ്ണാര്‍ ബെന്‍റ്സ്, ജാക്ക് കോണ്‍ഗര്‍ എന്നിവരെയാണ് ബ്രസീലിലെ എയര്‍പോര്‍ട്ടില്‍വെച്ച് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്തകാര്യം ഒളിമ്പിക്സ് കമ്മിറ്റി സ്ഥിരീകരിച്ചു. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെക്കാന്‍ ബ്രസീല്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താരങ്ങളെ പിടികൂടിയതിനെകുറിച്ച് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ താമസസ്ഥലത്തുനിന്ന് ഒളിമ്പിക് വില്ളേജിലേക്ക് പുറപ്പെട്ട നാലംഗ സംഘത്തെയാണ് കൊള്ളയടിച്ചത്. ഇവര്‍ പോയ ടാക്സി വാഹനം തടഞ്ഞുനിര്‍ത്തിയശേഷം മൊബൈലും പണവും അടക്കം കവരുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story