Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദത്തു ഭൊക്കനാല്‍ ഒളിമ്പിക്സിന്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യയുടെ തുഴച്ചില്‍താരം ദത്തു ബാബന്‍ ഭൊക്കനാല്‍ റിയോ ഒളിമ്പിക്സിന്. ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റില്‍ സിംഗ്ള്‍ സ്കള്‍സില്‍ വെള്ളി നേടിയാണ് ഈ മഹാരാഷ്ട്രക്കാരന്‍ റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. രണ്ടു കി.മീറ്റര്‍ തുഴച്ചിലില്‍ ഏഴു മിനിറ്റ് 07.63 സെക്കന്‍ഡിലാണ് ഈ ആര്‍മിതാരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ എട്ടു താരങ്ങള്‍ ഇതുവരെ ഒളിമ്പിക്സില്‍ തുഴഞ്ഞിട്ടുണ്ട്. യോഗ്യതാമത്സരങ്ങള്‍ അവസാനിച്ചതിനാല്‍ റിയോയില്‍ മത്സരിക്കുന്ന ഏക ഇന്ത്യന്‍ റോവിങ് താരമാണ് ഭൊക്കനാല്‍.
Next Story