Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോക യൂത്ത് ചെസ്...

ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-12: നിഹാല്‍ സരിന്‍ രണ്ടാമത്

text_fields
bookmark_border
ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-12: നിഹാല്‍ സരിന്‍ രണ്ടാമത്
cancel


തൃശൂര്‍: കേരളത്തിന്‍െറ ചെസ് വിസ്മയം നിഹാല്‍ സരിന്‍ ചതുരംഗ കളരിയില്‍ ലോകത്തിലെ രണ്ടാമന്‍. ഗ്രീസിലെ ഹാല്‍ക്കിഡിക്കിയില്‍ സമാപിച്ച ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-12 ഓപണ്‍ കാറ്റഗറിയിലാണ് കുഞ്ഞുതാരം രണ്ടാംസ്ഥാനം നേടിയത്. അസര്‍ബൈജാന്‍ താരം മുറാദലി മുഹമ്മദാണ് ലോക ചാമ്പ്യന്‍.
11 റൗണ്ടുകളില്‍ ഒമ്പതുപോയന്‍റ് വീതം ഇരുതാരങ്ങളും കരസ്ഥമാക്കിയപ്പോള്‍ ടൈബ്രേക്കറിലൂടെയാണ് ചാമ്പ്യന്‍പട്ടം നിര്‍ണയിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-10 ക്ളാസിക് വിഭാഗത്തിലെ ചാമ്പ്യനാണ് നിഹാല്‍ സരിന്‍.
തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളജിലെ ഡോക്്ടര്‍ ദമ്പതികളായ എ. സരിന്‍െറയും ഷിജിയുടെയും മൂത്തമകനും തൃശൂര്‍ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥിയുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessnihal sarin
Next Story