ദീപികക്കും ജോഷ്നക്കും റാങ്കിങ്ങില്‍ നേട്ടം
text_fieldsന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ക്വാഷ് താരങ്ങളായ ദീപിക പള്ളിക്കലിനും ജോഷ്ന ചിന്നപ്പക്കും ലോക റാങ്കിങ്ങില്‍ നേട്ടം. അഞ്ച് സ്ഥാനങ്ങള്‍ കയറിയ ദീപിക 14ാമതും മൂന്ന് സ്ഥാനങ്ങള്‍ കയറിയ ജോഷ്ന 17ാമതുമത്തെി. കഴിഞ്ഞ മാസം നടന്ന യു.എസ് ഓപണിലെ പ്രകടനമാണ് ദീപികയുടെ നേട്ടത്തിന് പിന്നില്‍. ദോഹയില്‍ ലോക ഒന്നാം നമ്പര്‍ റനീം എല്‍ വെലിലിയെ അട്ടിമറിച്ച പ്രകടനമാണ് ജോഷ്നയുടെ നേട്ടത്തിന് കരുത്തായത്.
ഖത്തര്‍ ക്ളാസിക് സ്ക്വാഷ്: ജോഷ്ന ക്വാര്‍ട്ടറില്‍
ദോഹ: ഖത്തര്‍ ക്ളാസിക് സ്ക്വാഷ് ടൂര്‍ണമെന്‍റില്‍ മുന്നേറ്റം തുടരുന്ന ഇന്ത്യന്‍താരം ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടറിലത്തെി. ഈജിപ്തിന്‍െറ യത്രേബ് ഏദെലിനെ നേരിട്ടുള്ള സെറ്റുകളില്‍ 16-14, 11-8, 11-8ന് തോല്‍പിച്ചാണ് ജോഷ്ന അവസാന എട്ടില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പറിനെ അട്ടിമറിച്ചായിരുന്നു ടൂര്‍ണമെന്‍റിന് ഇന്ത്യന്‍താരം തുടക്കംകുറിച്ചത്.
ദീപിക പള്ളിക്കലിനെ ഒന്നാം റൗണ്ടില്‍ പുറത്താക്കിയ താരമായിരുന്നു ഏദെല്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
