Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സീനിയര്‍ വോളി വനിതാ വിഭാഗം: തിരുവനന്തപുരം x മലപ്പുറം ഫൈനല്‍
text_fieldsbookmark_border
കുറ്റ്യാടി: സംസ്ഥാന സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കോഴിക്കോടിനെ തോല്പിച്ച് മലപ്പുറം വനിതാവിഭാഗം ഫൈനലിലത്തെി. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ക്യാപ്റ്റന്‍ അഞ്ജനയുടെ നേതൃത്വത്തിലുള്ള ടീം കോഴിക്കോടിനെ കീഴടക്കിയത്.
അഞ്ജുമോള്‍, രോഷ്ന ജോണ്‍, അനുമോള്‍ ഫിലിപ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ മലപ്പുറത്തിന് തുണയായി. 18ന് നടക്കുന്ന ഫൈനലില്‍ ഇവര്‍ തിരുവനന്തപുരത്തെ നേരിടും.
പുരുഷ വിഭാഗത്തില്‍ മലപ്പുറവും ഇടുക്കിയും സെമിയിലത്തെി. മലപ്പുറം നേരിട്ടുള്ള സെറ്റിന് കോട്ടയത്തെ യാണ് തോല്പിച്ചത്. സ്കോര്‍: 25-22, 25-14, 25-12. ഇടുക്കി ആലപ്പുഴയെ തോല്പിച്ചാണ് മുന്നേറിയത്. എറണാകുളം നേരത്തെ സെമിയില്‍ എത്തിയിട്ടുണ്ട്.
Next Story
