Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകുട്ടിപ്പാവാട...

കുട്ടിപ്പാവാട ധരിച്ചതിന്​ 12കാരി​െയ ​െചസ്​ ടൂർണമെൻറിൽ നിന്ന്​ പുറത്താക്കിയെന്ന്​ കോച്ച്​

text_fields
bookmark_border
കുട്ടിപ്പാവാട ധരിച്ചതിന്​ 12കാരി​െയ ​െചസ്​ ടൂർണമെൻറിൽ നിന്ന്​ പുറത്താക്കിയെന്ന്​ കോച്ച്​
cancel

കോലാലംപൂർ: മുട്ടു കാൽ കാണുന്ന വ്​സത്രം ധരിച്ചുവെന്ന പേരിൽ 12കാരിയെ മലേഷ്യയിലെ നാഷണൽ സ്​കോളാസ്​റ്റിക്​ ചെസ്​ ചാമ്പ്യൻഷിപ്പിൽ നിന്ന്​ പുറത്താക്കിയതായി പരാതി. കുട്ടിയുടെ കോച്ച്​ കൗശൽ ഖന്ദാർ ആണ്​ പരാതി ഉന്നയിച്ചത്​.  ഏപ്രിൽ 14 മുതൽ 16 ​വരെ നടന്ന ടൂർണ​െമൻറിൽ നിന്നാണ്​ മലേഷ്യക്കാരിയായ പെൺകുട്ടിയ ഒഴിവാക്കിയതെന്ന്​ കൗശൽ ത​െൻറ ഫേസ്​ ബുക്ക്​ പോസ്​റ്റിൽ പറയുന്നു. 

പലയിടങ്ങളിലും ഡ്രസ്​ കോഡുകൾ ഉണ്ടാകാറുണ്ട്​. സംഘാടകർ അത്​ നേരത്തെ തന്നെ അറിയിക്കാറുമുണ്ട്​. എന്നാൽ മലേഷ്യൻ ടൂർണമെൻറി​െൻറ ഒന്നാം റൗണ്ട്​ പൂർത്തിയായി രണ്ടാം റൗണ്ട്​​ പകുതിയായപ്പോഴാണ്​ പെൺകുട്ടിയെ വസ്​ത്രത്തി​െൻറ പേരിൽ വിലക്കുന്നത്​. പല മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ടൂർണമെൻറ്​ നടക്കു​േമ്പാൾ തലമറക്കണ​െമന്ന ആവശ്യം ഉണ്ടാകാറുണ്ട്​. എന്നാൽ മലേഷ്യയിൽ ഇതുവരെ വസ്​ത്രം സംബന്ധിച്ച പ്രശ്​നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൗശൽ പറയുന്നു. 

പെൺകുട്ടിക്ക്​ പുതിയ വസ്​ത്രം വാങ്ങി ധരിച്ച ശേഷംടൂർണമെൻറിൽ തുടരാമെന്ന്​ സംഘാടകർ പറഞ്ഞു. എന്നാൽ, വസ്​ത്രം മാറ്റി മത്​സരത്തിൽ തുടരാമെന്ന വിവരം ലഭിച്ചത്​ രാത്രി 10മണിക്ക്​ ശേഷമാണ്​. കടകൾ അടച്ചതിനാൽ വസ്​ത്രം വാങ്ങാനായില്ല. പിറ്റേന്ന്​ രാവിലെ ഒമ്പതിനു തന്നെ ടൂർണമെൻറ്​ തുടങ്ങുമെന്നതിനാൽ വസ്​ത്രം വാങ്ങി വരാൻ സമയം ലഭിക്കില്ലെന്ന്​ സംഘാടകർക്കും അറിയുന്ന കാര്യമാ​െണന്നും കോച്ച്​ ആരോപിച്ചു. കോലാലംപൂർ മേഖലാ പാമ്പ്യനായിരുന്ന പെൺകുട്ടി​ അതോടെ ടൂർണമെൻറിൽ നിന്ന്​ പുറത്തായി. 

പണവും സമയവും ചെലവഴിച്ചുവെന്നതുമാത്രമാണ്​ ഇൗ ടൂർണമെൻറ്​ കൊണ്ട്​ ഉണ്ടായ ഫലം. ടൂർണമെൻറിന്​ പ്രവേശന ഫീസും മറ്റും നൽകി, യാത്രക്കും ഭക്ഷണത്തിനും താമസത്തിനുമെല്ലാം പണം ചെലവാക്കി വന്നതാണ്​. കുറച്ചുകൂടി മാന്യമായ പെരുമാറ്റം സംഘാടകരിൽ നിന്ന്​ പ്രതീക്ഷിച്ചിരുന്നു. സംഭവത്തിനു ശേഷം കുട്ടി നിരാശയിലാണെന്നും കോച്ച്​ പറഞ്ഞു. 

ഡ്രസ്​ കോഡിനെ കുറിച്ച്​ നേരത്തെ അറിയിച്ചിരുന്നില്ലെന്നും ത​െൻറ മകൾ വിഷമത്തിലാണെന്നും സംഘാടകർ മാപ്പു പറയണമെന്നും പെൺകുട്ടിയുടെ അമ്മ അറിയിച്ചു. എന്നാൽ, സംഭവത്തെ കുറിച്ച്​ അന്വേഷണം നടക്കുന്നുണ്ടെന്നും കോച്ചും കുട്ടിയുടെ അമ്മയും പറഞ്ഞ കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും സംഘാടകർ പറഞ്ഞു. അമ്മ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും സംഘാടകർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chess tournamentKuala Lumpur
News Summary - 12-year-old Girl Forced to Quit Chess Tournament Over 'Seductive' Dress
Next Story