കേരള ബ്ലാസ്്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ ആഗ്രഹം - അനസ്​ എടത്തൊടിക

ജിദ്ദ: ഏതൊരു കേരള ഫുട്ബാൾ താരത്തെയും പോലെ കേരള ബ്ലാസ്​റ്റേഴ്സിന് വേണ്ടി പന്ത് തട്ടാൻ താനും ആഗ്രഹിക്കുന്നുണ്ടെന്ന് ഈ വർഷത്തെ മികച്ച ഇന്ത്യൻ ഫുട്ബാൾ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടിക. എങ്കിലും ഞായറാഴ്ച നടക്കുന്ന താരതിരഞ്ഞെടുപ്പിൽ തന്നെ ഏതു ടീം തിരഞ്ഞെടുക്കുന്നുവോ ആ ടീമിന് വേണ്ടി ആത്മാർഥമായി കളിക്കളത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.  ഇനി വരുന്ന ഐ.എസ്.എൽ, ഐ.ലീഗ് മാച്ചും അന്താരാഷ്‌ട്ര മത്സരങ്ങളും പുതുതലമുറക്കാരായ ഫുട്ബാൾ കളിക്കാർക്ക് ഏറെ പ്രചോദനമായിരിക്കുമെന്നും ഇത് ഇന്ത്യൻ ടീമിനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലൊട്ടാകെയും പ്രത്യേകിച്ച് കേരളത്തിലും ഇപ്പോൾ മികച്ച കോച്ചുമാരുടെ നേതൃത്വത്തിലും വിവിധ അക്കാഡമികളുടെ നേതൃത്വത്തിലും മികച്ച പരിശീലനമാണ് ഫുട്ബാൾ കളിക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഭാവിയിൽ ഏത് കളിക്കാരനും ഏറെ ഗുണകരമാകുമെന്നും ഈ വർഷത്തെ ഐ.എസ്.എലിലെ ഏറ്റവും വിലകൂടിയ കളിക്കാരനായ  അനസ് പറഞ്ഞു.കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനമോസ് പ്രതിരോധനിരക്കാരനായിരുന്നു മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പറമ്പ് സ്വദേശിയായ അനസ്.  ഇന്ത്യൻ സൂ പ്പർ ലീഗ് നാലാം സീസണിന്  ഇന്ത്യൻ താരങ്ങളുടെ ഡ്രാഫ്റ്റ് പട്ടികയിൽ 1.10കോടിയാണ് അനസിന് വിലയിട്ടത്. കഴിഞ്ഞ സീസണിൽ ഡൽഹി  ഡൈനാമോസിനും മോഹൻ ബഗാനുമാണ് കളിച്ചത്. 

 ഐ ലീഗ് ഈ സീസണില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പുര്സകാരം  അനസ് നേടിയിരുന്നു. 18 മത്സരങ്ങളില്‍ 12 ഗോളുകള്‍ മാത്രം വഴങ്ങിയ മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തിരുന്നത്. സീസണില്‍ ഏറ്റവും കുറവ് ഗോള്‍വഴങ്ങിയ ടീം ബഗാനാണ്. ഐസ്വാള്‍ എഫ്.സിയുടെ നൈജീരിയന്‍ ഡിഫന്‍ഡര്‍ എസേ കിങ്സ്ലിയെ മറികടന്നാണ് അനസ് പുരസ്‌കാരം നേടിയിരുന്നത്.

റിയാദിൽ വെള്ളിയാഴ്ച നടക്കുന്ന കെ.എം.സി.സി ഫുട്ബാൾ ടൂർണമ​​െൻറ് ഉദ്ഘാടനത്തിനെത്തിയാതിരുന്നു അനസ്. ജിദ്ദയിലെത്തിയ അനസിന് ജിദ്ദ ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൻെറ കീഴിലും കൊണ്ടോട്ടി സ​​െൻററിൻെറ കീഴിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും വലിയ സ്വീകരണമാണ് നൽകിയിരുന്നത്.

Loading...
COMMENTS