Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒരുങ്ങിക്കഴിഞ്ഞു...

ഒരുങ്ങിക്കഴിഞ്ഞു -ഷ​ട്ടോറി

text_fields
bookmark_border
Kerala blasters
cancel

ആറാം സീസണിന്​ എൽക്കോ ഷ​ട്ടോറി എന്ന ഡച്ചുകാരൻ കോച്ച്​ ടീമിനെ ഒരുക്കിക്കഴിഞ്ഞു. ഇതുവരെ കൊച്ചി യി​ലെത്താത്ത ഐ.എസ്​.എൽ കിരീടം ഇത്തവണ പിടിച്ചെടുക്കുകയെന്നതാണ്​ ലക്ഷ്യം. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ ്​ടമായ ചാമ്പ്യൻപട്ടം, ആറാം വിട്ടുകൊടുക്കാൻ എല്ലാം പഴുതുകളും അടച്ച്​ ബ്ലാസ്​റ്റേഴ്​സ്​ കാത്തിരിപ്പാണ്​. കേര ള ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ ഒരുക്കങ്ങളെ കുറിച്ച്​ ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു.

അങ്കത്ത ിന്​ കേരള ബ്ലാസ്റ്റേഴ്​സ്​ ഒരുങ്ങിക്കഴിഞ്ഞോ?​ പുതിയ സീസണിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ എത്രത്തോളം സാധ്യതയുണ ്ട്​?

ആറാം സീസണിൽ ഫേവറേറ്റ്​ ടീമുകളിൽ ഒന്നാണ്​ ബ്ലാസ്​റ്റേഴ്​സ്​. മികച്ച കളിക്കാരെ ​സീസണിനു മു​െമ്പ സ് വന്തമാക്കാനായി എന്നതുകൊണ്ടാണത്​. ടാലൻറുള്ള താരങ്ങൾ ടീമിലുണ്ടെങ്കിൽ കോച്ചിന്​ പണി എളുപ്പമാവും. എതിരാളികളെ മനസിലാക്കിയായിരിക്കും ഓരോ കളിയിലും ബ്ലാസ്​റ്റേഴ്​സ്​ ഇറങ്ങുക. ഹോം മത്സരങ്ങളിൽ മുഴുവൻ പോയൻറും നേടാനാണ്​ ആദ്യ ശ്രമം. 12ാമനായ ആരാധകരുടെ പിന്തുണ വലിയ കാര്യമാണ്​.


കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്ലാസ്​റ്റേഴ്​സി​​െൻറത്​. പ്രതീക്ഷിച്ച കളി ക്ലബ്​ പുറത്തെടുക്കാതിരുന്നതോടെ ആരാധകർ സ്​റ്റേഡിയം ബഹിഷ്​കരിച്ചിരുന്നു​. ഇത്​ വീണ്ടും ആവർത്തിച്ചേക്കാൻ സാധ്യതയുണ്ടോ?

കളിതുടങ്ങിയിട്ടില്ലല്ലോ. ഭാവിയിൽ ഈ ടീമിന്​ എന്തു സംഭവിക്കുമെന്ന്​ പറയാൻ എനിക്കാവില്ല. സ്​റ്റേഡിയം ബഹിഷ്​കരിക്കൽ പോലുള്ള ആരാധകരുടെ പ്രതികരണങ്ങൾ സ്വാഭാവികമാണ്​. അത്​ ഫുട്​ബാളിൽ സംഭവിക്കാറുണ്ട്​. കളത്തിനു പുറത്തുള്ള സംഭവങ്ങളും ടീമിനെ ബാധിച്ചേക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകൾ, ഫാൻസുകളുടെ പെട്ടന്നുള്ള പ്രതികരണങ്ങൾ എന്നിവയെല്ലാം ഘടകങ്ങളാണ്​. എന്നാൽ, മികച്ച മത്സരങ്ങൾ ഈ സീസണിൽ ഞാൻ ഉറപ്പുതരുന്നു.

kerala-blasters-2


ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട്​ തന്നെ ആരാധകരെ തിരിച്ചുകൊണ്ടുവാരാനാകുമോ
എല്ലാ മത്സരങ്ങളും ജയിക്കാൻ ഉറച്ച്​ തന്നെയായിരിക്കും കളത്തിലിറങ്ങുന്നത്​. ഹോം മത്സരങ്ങളിലാവും കൂടുതൽ ശ്രദ്ധ. കരുത്തർക്കു മുന്നിൽ തോൽക്കാതിരിക്കുന്നതും കളിയാണ്​. എല്ലാ മത്സരത്തിനു മുമ്പും എതിർ ടീമുകളെ കുറിച്ച്​ നന്നായി പഠിക്കാറുണ്ട്​. ബംഗളൂരു, മും​ബൈ, കൊൽക്കത്ത എന്നിവരെല്ലാം കരുത്തരാണെന്നാണ്​ എ​​െൻറ പ്രാഥമിക വിലയിരുത്തൽ.

വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിലുള്ള ഒത്തിണക്കമില്ലായ്​മ കഴിഞ്ഞ സീസണിലെല്ലാം ബ്ലാസ്​റ്റേഴ്​സിന്​ വിനയായിട്ടുണ്ട്​. ഇത്തവണ അതിന്​ പരിഹാരം കണ്ടെത്താനാവുമോ?

കൊൽക്കത്തക്കെതിരായ മത്സരത്തിനു മുന്നെ ബ്ലാസ്​റ്റേഴ്​സ്​ നന്നായി ഒരുങ്ങിയിട്ടുണ്ട്​. വിദേശ ഇന്ത്യൻ താരങ്ങളുടെ ടെക്​നിക്കൽ മികവിൽ ധാരാളം വ്യത്യാസമുണ്ടാവും. പക്ഷേ, ഫുട്​ബാളിന്​ ലോക​ത്ത്​ എല്ലായിടത്തും ഒരേ പാറ്റേണാണ്​. ഇൗ സീസണിൽ ഇന്ത്യൻ ഫുട്​ബാളുമായി ഇണക്കമുള്ള വിദേശ കളിക്കാരാണ്​ നമുക്കുള്ളത്​. ഒഗ്​ബച്ചെ, സെർജിയോ സിഡോഞ്ച, മാരിയോ അർക്വസ്​ എന്നിവരെല്ലാം സൂപ്പർ ലീഗിൽ തിളങ്ങിയ കളിക്കാരാണ്​.

kerala-blasters-3


മലയാളി താരങ്ങളെ കുറിച്ച്​? സഹലിനെ​ പോലുള്ള താരങ്ങൾ ടീമി​​െൻറ പ്രതീക്ഷയല്ലേ.

തീർച്ചയായും. മികച്ച ഭാവിയുള്ള താരമാണ്​ സഹൽ അബ്​ദുസ്സമദ്​. ഒപ്പം അണ്ടർ 17 ലോകകപ്പ്​ കളിച്ച രാഹുൽ കെ.പി, മിഡ്​ഫീൽഡർ പ്രശാന്ത്​, കൂടുതൽ എക്​സ്​പീരിയൻസുള്ള മുഹമ്മദ്​ റാഫി, ഡിഫൻറർ അബ്​ദുൽ ഹക്കു, ഗോൾ കീപ്പർ ടി.പി രഹ്​നേഷ്​ എന്നിവരെല്ലാം സന്ദർഭത്തിനനുസരിച്ച്​ ഉപയോഗപ്പെടുത്തും.

ഇന്ത്യൻ സൂപ്പർ ലീഗി​​െൻറ വളർച്ച

ഭാവിയുള്ള ലീഗാണിത്​. എന്നാൽ, ഘടനയിൽ ഇനിയും മാറ്റം വരേണ്ടതുണ്ട്​. സീസണിൽ 24 മത്സരങ്ങൾ പോലുമില്ല എന്നത്​ പോരായ്​മയാണ്​. ടീമുകളുടെ എണ്ണം ഇനിയും കൂടണം. മികച്ച വിദേശ താരങ്ങൾ ഐ.എസ്​.എല്ലിലേക്ക്​ കളിക്കാൻ എത്തു​േമ്പാൾ ഇന്ത്യൻ ഫുട്ബാളിലും ആ മാറ്റം പ്രതിഫലിക്കും. കൂടുതൽ ടീമുകളെ ഉൾക്കൊള്ളിക്കാനാവശ്യമായ അടിസ്​ഥാന സൗകര്യങ്ങളും വേണം. ഫുട്​ബാൾ ഫെഡറേഷന്​ മാത്രം അതു സാധ്യമല്ല. സർക്കാർ സഹായത്തോടെയായിരിക്കണം. അണ്ടർ 17 ലോകകപ്പ്​ ഇന്ത്യയിൽ നടന്നത്​ ഫുട്​ബാളിന്​ വലിയൊരു സ്​പെയ്​സ്​ ജനങ്ങളു​െട മനസിലുണ്ടായി. അതു നിലനിർത്തണം. കൂടുതൽ അന്താരാഷ്​ട്ര ഫുട്​ബാൾ മത്സരങ്ങൾ ഇന്ത്യയിൽ നടത്തണം. മികച്ച ഫുട്​ബാൾ സ്​കൂളുകൾ സൃഷ്​ടിക്കാനാവണം. പുതിയ തലമുറക്ക്​ പിന്തുണ കൊടുത്താൽ ഭാവിയിൽ ഇന്ത്യക്ക്​ യൂറോപ്പ്യൻ രാജ്യങ്ങളോ​ട്​ കിടപിടിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsISL 2019Eelco Schattorie
News Summary - Kerala blasters coach interview-Sports news
Next Story