Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​പ്ര​തീ​ക്ഷി​തം,...

അ​പ്ര​തീ​ക്ഷി​തം, സ​ന്തോ​ഷം -ബേ​സി​ൽ ത​മ്പി

text_fields
bookmark_border
അ​പ്ര​തീ​ക്ഷി​തം, സ​ന്തോ​ഷം -ബേ​സി​ൽ ത​മ്പി
cancel

കൊ​ച്ചി: ഐ.​പി.​എ​ൽ താ​ര​ലേ​ലം തു​ട​ങ്ങു​മ്പോ​ൾ ഏ​തെ​ങ്കി​ലും ടീ​മി​ൽ ക​യ​റി​പ്പ​റ്റാ​മെ​ന്ന പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലേ​ലം പു​രോ​ഗ​മി​ച്ച​പ്പോ​ൾ ചെ​റി​യൊ​രു പ്ര​തീ​ക്ഷ തോ​ന്നി. ഒ​ടു​വി​ൽ സു​രേ​ഷ് റെ​യ്ന ന​യി​ക്കു​ന്ന ഗു​ജ​റാ​ത്ത് ല​യ​ൺ​സി​ൽ ഇ​ടം നേ​ടാ​നാ​യ​പ്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത സ​ന്തോ​ഷം -ഐ.​പി.​എ​ൽ താ​ര​ലേ​ല​ത്തി​ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സ്​ 85 ല​ക്ഷ​ത്തി​ന് ലേ​ല​ത്തി​ൽ കൈ​ക്കൊ​ണ്ട മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം ബേ​സി​ൽ ത​മ്പി മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ച്ചു. 

അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളോ​ടൊ​പ്പം ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ഇ​പ്പോ​ഴേ ആ​രം​ഭി​ച്ചു. ഐ.​പി.​എ​ല്ലി​ൽ അ​വ​സ​രം ല​ഭി​ച്ചാ​ൽ ക​ഴി​വ് തെ​ളി​യി​ച്ച് ദേ​ശീ​യ സെ​ല​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ക ^പു​ണെ​യി​ൽ ഇ​ന്ത്യ​ൻ​ടീ​മി​​ന്​ നെ​റ്റ്​​സ്​ പ്രാ​ക്​​സീ​ൽ പ​ന്തെ​റി​യു​ന്ന ബേ​സി​ൽ പ​റ​ഞ്ഞു. 

സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബേ​സി​ലി​ന് ഐ.​പി.​എ​ല്ലി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. സീ​സ​ണി​ൽ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​മ്പ​ത് വി​ക്ക​റ്റു​ക​ളാ​ണ് ബേ​സി​ൽ വീ​ഴ്ത്തി​യ​ത്. ആ​ന്ധ്ര​ക്കെ​തി​രെ​യും ഗോ​വ​ക്കെ​തി​രെ​യും മൂ​ന്ന് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ. മു​ഷ്താ​ഖ് അ​ലി ട്വ​ൻ​റി20 ടൂ​ർ​ണ​മെ​ൻ​റി​ൽ സൗ​ത് സോ​ൺ താ​ര​മാ​യി​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​യു​ള്ളു​വെ​ങ്കി​ലും റ​ൺ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ണി​ച്ചി​രു​ന്നു. മു​ൻ ഇ​ന്ത്യ​ൻ താ​രം പ്ര​വീ​ൺ​കു​മാ​ർ, പ്ര​ദീ​പ് സാ​ങ്വാ​ൻ, ധ​വാ​ൽ കു​ൽ​ക്ക​ർ​ണി, ആ​സ്​​ട്രേ​ലി​യ​ൻ താ​രം ആ​ൻ​ഡ്രൂ ടൈ, ​വി​ൻ​ഡീ​സ്​ താ​രം ഡ്വെ​യി​ൻ ബ്രാ​വോ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പേ​സ്​ ബൗ​ള​ർ​മാ​ർ. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ സ്വ​ദേ​ശി എം.​എം. ത​മ്പി-​ലി​സി ത​മ്പി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബേ​സി​ൽ. 2014 മു​ത​ൽ കേ​ര​ള ടീ​മി​ൽ അം​ഗ​മാ​ണ്. ക​ഠി​നാ​ധ്വാ​നി​യാ​ണ് ബേ​സി​ലെ​ന്നും അ​ർ​ഹി​ച്ച നേ​ട്ട​മാ​ണ്  ഐ.​പി.​എ​ൽ പ്ര​വേ​ശ​ന​മെ​ന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basil ThampyGujarat Lions
News Summary - Basil Thampysold to Gujarat Lions
Next Story