ആഘോഷങ്ങളുടെ ക്യാപ്റ്റന്‍

വി.പി സത്യനും അനിതയും

ക്യാ​പ്​​റ്റ​െ​ൻ​റ നാ​യി​ക​ക്ക്​ ഇ​പ്പോ​ൾ വി​ഷു വ​ർ​ണ​പ്പ​കി​ട്ടി​ല്ലാ​ത്ത ആ​ഘോ​ഷ​മാ​ണ്. കു​ട്ടി​ക്കാ​ല​ത്തെ വി​ഷു​ക്കാ​ല​ങ്ങ​ൾ കെ​േ​ങ്ക​മ​മാ​യി​രു​ന്നു. ഫു​ട്​​ബാൾ ജീ​വ​വാ​യു​വാ​യി ക​ണ്ട വി.​പി. സ​ത്യ​നെ​ന്ന ഫു​ട്​​ബാ​ൾ താ​ര​ത്തി​െ​ൻ​റ സ​ഖി​യാ​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൊ​ലി​മ കൂ​ടി. വ​ല്ല​പ്പോ​ഴും മാ​ത്ര​മേ അദ്ദേഹം ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വീ​ട്ടി​ലു​ണ്ടാ​വു​ക​യു​ള്ളൂ എ​ന്ന​തുത​ന്നെ കാ​ര​ണം. സ​ത്യ​ൻ മ​ര​ണ​ത്തി​െ​ൻ​റ തി​ര​ശ്ശീ​ല​യി​ലേ​ക്കു മാ​ഞ്ഞ​പ്പോ​ൾ അ​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പൊ​ലി​മ ന​ഷ്​​ട​പ്പെ​ട്ടു. ത​െ​ൻ​റ വി​ഷു​ക്കാ​ല​ങ്ങ​ളെക്കു​റി​ച്ച്​ അ​നി​ത സ​ത്യ​ൻ സം​സാ​രി​ക്കു​ന്നു. 

പാ​ലേ​രി​യി​ലെ അ​മ്മ​യു​ടെ ത​റ​വാ​ട്ടി​ലെ വി​ഷു​വാ​ണ് മ​ന​സ്സി​ലെ ന​ന​വാ​ർ​ന്ന ഒാ​ർ​മ​ക​ളി​ലൊ​ന്ന്. അ​ഞ്ചാം ക്ലാ​സ് വ​രെ അ​വി​ടെ​യാ​യി​രു​ന്നു. ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ണ്ടു​പോ​യ പെ​ൺ​മ​ക്ക​ളൊ​ക്കെ അ​ന്ന്​ ത​റ​വാ​ട്ടി​ൽ വ​രും. എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ്​ ആ​ഘോ​ഷം. അച്ഛനും​ അ​മ്മ​യും എ​പ്പോ​ഴും പു​റ​ത്താ​യി​രു​ന്നു.​ ആ​ർ​മി​യി​ലാ​യി​രു​ന്ന​തി​നാ​ൽ അച്ഛന്​ നാ​ട്ടി​ൽ വ​രാ​ൻ ലീ​വ്​ കി​ട്ടി​ല്ല.  മ​തസൗ​ഹാ​ര്‍ദ​ത്തി​​​െൻറ ആ​ഘോ​ഷ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്ക് വി​ഷു. സ​ദ്യ​ക്കു പി​റ​കെ മ​ത്സ്യ^​മാം​സാ​ദി​ക​ളും ഉ​ണ്ടാ​കും. 

സു​ഹൃ​ത്തു​ക്കളും അ​യ​ല്‍വാ​സി​ക​ളു​മൊ​ക്കെ അ​ന്ന് ഭ​ക്ഷ​ണ​ത്തി​നു​ണ്ടാ​കും. അ​വ​രൊ​ക്കെ ഓ​രോ​രോ സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് വ​രുക. വ​ള​രെ ഇ​ഷ്​ട​മുള്ള കാ​ര്യ​മാ​ണ​ത്. അ​തി​രാ​വി​ലെ മൂ​സ​ ഹാ​ജി അ​റു​ത്ത ആ​ടി​െ​ൻ​റ മാം​സ​വു​മാ​യി വീ​ട്ടി​ലേ​ക്ക് വ​രാ​റു​ള്ള​ത്​ ഇ​പ്പോ​ഴും ഒാ​ർ​ക്കു​ന്നു. അച്ഛാച്ഛ​​െൻറ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു അ​ദ്ദേ​ഹം. അ​വി​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. 

അ​മ്മ​യു​ടെ വീ​ട്ടി​ലെ വി​ഷു ആ​ഘോ​ഷ​ത്തി​ല്‍ എ​നി​ക്ക് പ്രി​യം സി​നി​മ കാ​ണാ​ന്‍ പോ​കു​ന്ന​താ​ണ്. സി​നി​മ കാ​ണ​ല്‍ അ​ന്നു​മി​ന്നും ഒ​രു​പോ​ലെ ഇ​ഷ്​ടം. വി​ഷു​വി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ച​ട​ങ്ങാ​ണ്​  ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ സി​നി​മ. ര​ണ്ടു ദി​വ​സ​മാ​ണ് അ​ന്നൊ​ക്കെ വി​ഷു ആ​ഘോ​ഷം. അ​തി​ലൊ​രു ദി​വ​സം അ​മ്മ​യു​ടെ ത​റ​വാ​ട്ടി​ലാ​യി​രി​ക്കും.

ക്യാപ്​റ്റ​​െൻറ വിഷുക്കാലം
വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം സ​ത്യേ​ട്ട​​​െൻറ വീ​ട്ടി​ല്‍ കൂ​ടു​ത​ൽ കാ​ലം നി​ന്നി​ട്ടി​ല്ല. ഞ​ങ്ങ​ൾ ചെ​ന്നൈ​യി​ലേ​ക്ക് പോ​ന്നി​രു​ന്നു. ചെ​ന്നൈ​യി​ലും വി​ഷു​വി​ന് മി​ക്ക​പ്പോ​ഴും സ​ത്യേ​ട്ട​ന്‍ കൂ​ടെ​യു​ണ്ടാ​കി​ല്ല. ക​ള​ിക്ക​ള​ത്തി​ല്‍ പ​ന്തി​നു പി​റ​കെ​യാ​യി​രി​ക്കും അ​ദ്ദേ​ഹം. അ​പ്പോ​ള്‍ നാ​ട്ടി​ലെ വി​ഷു മി​സ് ചെ​യ്യും. 

സ​ത്യേ​ട്ട​ന്‍ മ​രി​ക്കു​ന്ന​തി​ന് ത​ലേ വ​ര്‍ഷ​ത്തെ വി​ഷു ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷി​ച്ച നാ​ളു​ക​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. അ​ന്ന് സ​ത്യേ​ട്ട​​​െൻറ അ​മ്മ​യും ഞ​ങ്ങ​ള്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു ആ ​വി​ഷു ഞ​ങ്ങ​ൾ. മോ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​വു​മൊ​ക്കെ വീ​ട്ടി​ല്‍ വ​ന്നു. സാ​ധാ​ര​ണ സ​ത്യേ​ട്ട​നെ വീ​ട്ടി​ൽ കി​ട്ടാ​ത്ത​താ​ണ്. ആ ​വ​ര്‍ഷ​ത്തെ ഓ​ണ​ത്തി​നും സ​ത്യേ​ട്ട​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അദ്ദേഹവുമൊത്തുള്ള അ​വ​സാ​ന​ത്തെ ആ​ഘോ​ഷ​മാ​യി​രി​ക്കും അ​തെ​ന്ന് അ​പ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലൊ​ന്നും അ​ദ്ദേ​ഹം കൂ​ടെ​യി​ല്ലാ​ത്ത​തി​ൽ എ​പ്പോ​ഴും ഞാ​ന്‍ സ​ങ്ക​ട​പ്പെ​ടു​മാ​യി​രു​ന്നു‍. ആ ​വി​ഷു​ക്കാ​ല​ത്ത്​ സ​ങ്ക​ട​ങ്ങ​ള​ത്ര​യും മാ​ഞ്ഞു​പോ​യി. വ​ള​രെ അ​ത്ഭുത​മാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക​ത്. തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലു​ള്ള​വ​രെ​യൊ​ക്കെ ക്ഷ​ണി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​മൊ​ക്കെ ഒ​രു​ക്കി. ത​ലേ​ന്നുത​ന്നെ അ​തി​െ​ൻ​റ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ക​ളി​ക്ക​ള​ത്തി​ലെ കൂ​ട്ടു​കാ​ർ ആ​ഘോ​ഷ​ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും വീ​ട്ടി​ലേ​ക്ക്​ വ​രാ​റി​ല്ല. 

ചെ​ന്നൈ കെ​സ്പ (​കേ​ര​ള സ്​​പോ​ർ​ട്​​സ്​ പേ​ഴ്​​സൻസ്​ അ​സോ​സി​യേ​ഷ​ൻ) പ​രി​പാ​ടി​ക​ളൊ​ക്കെ ന​ട​ത്തു​മ്പോ​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് മാ​ത്രം. മ​ക​ൾ ആ​തി​ര​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു വീ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ലെ വി​രു​ന്നു​കാ​ർ. ന​മ്മു​ടെ നാ​ട്ടി​ലെ ഭ​ക്ഷ​ണം അ​വ​ര്‍ക്ക് വ​ള​രെ​യി​ഷ്​ടമാ​യി​രു​ന്നു. സ​ത്യേ​ട്ട​ന് പാ​ച​ക​മൊ​ന്നും അ​റി​യി​ല്ല. ചാ​യ​യി​ലും ഓം​ല​റ്റി​ലും ഒ​തു​ങ്ങു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ പാ​ച​കം. എ​ന്നാ​ല്‍, ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള സ​ഹാ​യ​മൊ​ക്കെ ചെ​യ്തുത​രും. 

സ​ത്യേ​ട്ട​നും മോ​ളും പ​ട​ക്കം പൊ​ട്ടി​ക്കു​േ​മ്പാ​ൾ ഞാ​ൻ പേ​ടി​ച്ചു മാ​റിനി​ല്‍ക്കും. സ​ത്യേ​ട്ട​ന്‍ പോ​യ ശേ​ഷം ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​പ്പോ​ൾ ആ​ഘോ​ഷ​ ദി​വ​സ​ങ്ങ​ളി​ല്‍ ഞാ​ന്‍ പ​ഴ​യ​പോ​ലെ അ​മ്മ​യു​ടെ ത​റ​വാ​ട്ടി​ലേ​ക്ക് പോ​കും. ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ന്നെ. ആ​തി​ര​ക്ക്​ തി​ര​ക്കാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ നാ​ട്ടി​ലേ​ക്ക് വ​രു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​വ​ളു​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​വി​ഷു​വാ​ണ്. വ​ള​രെ കു​റ​ച്ചു​കാ​ല​മേ ഞാ​നും സ​ത്യേ​ട്ട​നും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു​ള്ളൂ. 

കു​ടും​ബ​ത്തി​നൊ​പ്പ​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് എ​ന്നു​മി​ഷ്​ടം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തു​നി​ന്ന് പ​ല​രെ​യും വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുവ​രും. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍ക്കും പ്രാ​ധാ​ന്യം ന​ല്‍കി​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രോ​ടും ഏ​ട്ട​നെ​േ​പ്പാ​ലെ പെ​രു​മാ​റി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള ന​ല്ല നി​മി​ഷ​ങ്ങ​ളു​ടെ ഓ​ര്‍മ​യി​ലാ​ണ് ഞ​ങ്ങ​ളു​ടെ പി​ന്നീ​ടു​ള്ള ആ​ഘോ​ഷ​ങ്ങ​ള​ത്ര​യും.

Loading...
COMMENTS