Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ മേഖല അന്തർ സർവകലാശാല വനിത വോളിക്ക് തുടക്കം

text_fields
bookmark_border
Volleyball Championship
cancel

മുരിക്കാശ്ശേരി (ഇടുക്കി): എം.ജി സർവകലാശാല ആതിഥ്യമരുളുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല വനിത വോളിബാൾ മത്സരങ്ങൾക്ക് മുരിക്കാശ്ശേരി പാവനാത്മ കോളജിൽ തുടക്കമായി. പവനാത്മ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ആദ്യദിനം കണ്ണൂർ യൂനിവേഴ്സിറ്റി മദർ തെരേസ വുമൺസ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത മൂന്ന് സെറ്റിന് പരാജയപ്പെടുത്തി (പോയന്റ് നില 25-8, 25-9, 25-14). പിന്നീടുള്ള മത്സരങ്ങളിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയും വിനായക മിഷൻ യൂനിവേഴ്സിറ്റിയും വാക്കോവറിൽ അടുത്തഘട്ടത്തിലേക്ക് മുന്നേറി. പൂൾ ബിയിൽ നാല് മത്സരങ്ങളാണ് നടന്നത്.

ആദ്യമത്സരത്തിൽ അളഗപ്പ യൂനിവേഴ്സിറ്റി തെലങ്കാന യൂനിവേഴ്സിറ്റിയെ തോൽപിച്ചു. ഹൈദരാബാദ് ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി തോൽവിയോടെ പുറത്തായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Southern Region Inter-University Women's Volleyball has started
Next Story