ലോക കപ്പിന് ആവേശം പകരാൻ 'ഹല ഹല' മ്യൂസിക് ആൽബവുമായി സിറാജ് റെസ
text_fields‘ഹല ഹല’ എന്ന മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ
ആലുവ: ലോക കപ്പിന് ആവേശം പകരാൻ മലയാളി ഒരുക്കിയ 'ഹല ഹല' മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു. ആലുവ കുട്ടമശ്ശേരി സ്വദേശി സിറാജ് റെസയാണ് സംവിധാനം ചെയ്തത്. 20 വർഷക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അന്നം തന്ന ഖത്തറിനോടുള്ള ഐക്യദാർഢ്യവും സ്നേഹവുമാണ് ഈ ഗാനത്തിലൂടെ പ്രതിപാദിക്കുന്നത്. അറബിക്, ഇംഗ്ലീഷ് കോമ്പോയിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
സിനിമ പിന്നണി ഗായകനും, സൂഫി ഗായകനുമായ സിയാഹുൽ ഹഖാണ് അറബി വരികൾ പാടിയിരിക്കുന്നത്. ഇംഗ്ലീഷ് റാപ്പ് പാടിയത് ശ്യാംലാലാണ്. അറബി വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ അബ്ദുൽ ഹക്കീം വാഫിയാണ്. പി.യു. ലക്ഷ്മിയാണ് ഇംഗ്ലീഷ് വരികൾ എഴുതിയത്. പവൻ ഗ്രൂപ്പാണ് നിർമാണം. കേരളപ്പിറവി ദിനത്തിൽ സൈ എൻറർടൈൻമെൻറ് യു ടൂബ് ചാനലിൽ റിലീസ് ചെയ്ത ആൽബം ഇതിനോടകം നിരവധിപ്പേരാണ് കണ്ടത്. സിറാജ്അടുത്തിടെ ആലുവ കീഴ്മാട് റോഡിെൻറ ശോച്യാവസ്ഥയെക്കുറിച്ച് 'എത്രയും ബഹുമാനപ്പെട്ട മന്ത്രി അറിയുന്നതിന്' എന്ന് തുടങ്ങുന്ന ഒരു കത്ത് പാട്ട് പാടി ശ്രദ്ധേയനായിരുന്നു. ആ ഗാനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ഉടനെ റോഡിെൻറ പണി പൂർത്തീകരിക്കുകയും ചെയ്തത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഹൈറുന്നിസയാണ് ഭാര്യ. ഫഹമീദ ഖമർ, ഫിൽദ ഖമർ, ഫൗസ ഖമർ എന്നിവർ മക്കളാണ്.

