Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കേരളത്തിൽ ജോലി ലഭിച്ചാൽ സ്വീകരിക്കും', ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദ്

text_fields
bookmark_border
കേരളത്തിൽ ജോലി ലഭിച്ചാൽ സ്വീകരിക്കും, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദ്
cancel

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ വിജയികൾക്ക് സർക്കാർ ജോലി നൽകുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് താരം വിദർശ കെ. വിനോദ്. തിരുവനന്തപുരത്ത് കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ പുരസ്കാര വിതരണ വേളയിൽ ദേശീയ പതാക രണ്ടാമതായി ഉയരുന്നത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി. രാജ്യത്തിനായി സ്വർണം നേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി സ്വർണപ്പതക്കം നേടുകയാണ് അടുത്ത ലക്ഷ്യമെന്നും വിദർശ വ്യക്തമാക്കി.

കേരളത്തിൽനിന്ന് കൂടുതൽ പ്രതിഭകൾ ഷൂട്ടിങ് രംഗത്തേക്ക് കടന്നുവരണമെന്ന് അവർ അഭിപ്രായപ്പെട്ടു. വലിയ സാമ്പത്തികച്ചെലവ് ആവശ്യമായി വരുന്ന കായികയിനമായതിനാൽ പല രക്ഷിതാക്കൾക്കും മക്കളെ ഇതിലേക്ക് തിരിച്ചുവിടാൻ പ്രയാസമുണ്ട്. ഈ പ്രതിസന്ധിയാണ് പുതിയ താരങ്ങൾ ഉയർന്നുവരുന്നതിന് തടസ്സമാകുന്നത്. താനും സമാനമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാണ് നേട്ടം കൈവരിച്ചതെന്നും അവർ ഓർത്തെടുത്തു.

ചടങ്ങിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ എന്നിവർ ചേർന്ന് താരത്തെ അനുമോദിച്ചു. കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വിദർശയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സെക്രട്ടറി വി.സി. ജെയിംസ് പ്രഖ്യാപിച്ചു. വിദർശയുടെ ഭർത്താവ് മനു എസ്. രവി, മാതാപിതാക്കളായ വിനോദ്, അനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shooter Vidarsha Vinod Welcomes Kerala Govt Job Offer
Next Story