ഷൈനി വിൽസൺ പടിയിറങ്ങി; എഫ്.സി.ഐയിൽനിന്ന് വിരമിച്ചത് 41 വർഷത്തെ സേവനത്തിനു ശേഷം
text_fieldsചെന്നൈ: 41 വർഷത്തെ സേവനത്തിനു ശേഷം ഒളിമ്പ്യൻ ഷൈനി വിൽസൺ ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചു. എഫ്.സി.ഐയുടെ ജനറല്‍ മാനേജര്‍ പദവിയിലിരിക്കെയാണ് പടിയിറക്കം. 1984 മാര്‍ച്ച് 16ന് 18ാം വയസ്സിലാണ് എഫ്.സി.ഐ തിരുവനന്തപുരം ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചത്.
മുംബൈയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. മധ്യദൂര ഓട്ടക്കാരിയായിരുന്ന ഷൈനി 1984 ലോസ് ആഞ്ജലസ്, 1988 സോൾ, 1992 ബാഴ്‌സലോണ, 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1992ൽ ഇന്ത്യയുടെ പതാകയേന്തി. ഒളിമ്പിക്‌സിൽ ദേശീയപതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതിയും സ്വന്തമാക്കി. 1984 ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിൽ സെമി ഫൈനലിലെത്തി ചരിത്രം കുറിച്ചു.
75 അന്താരാഷ്ട്ര മീറ്റുകളില്‍ മത്സരിച്ച് 80ലേറെ മെഡലുകള്‍ നേടി. അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് അർഹയായിട്ടുണ്ട് ഇടുക്കി തൊടുപുഴ സ്വദേശിനിയായ ഷൈനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

