Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightവക്കാ വക്കായുടെ 16...

വക്കാ വക്കായുടെ 16 വർഷങ്ങൾക്ക് ശേഷം ഫിഫ വേൾഡ് കപ്പിന് വീണ്ടും ഐക്കൺ ഗാനം സമ്മാനിക്കാൻ ഷക്കീറ

text_fields
bookmark_border
വക്കാ വക്കായുടെ 16 വർഷങ്ങൾക്ക് ശേഷം ഫിഫ വേൾഡ് കപ്പിന് വീണ്ടും ഐക്കൺ ഗാനം സമ്മാനിക്കാൻ ഷക്കീറ
cancel

2026ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോളിനു വേണ്ടി ഔദ്യോഗിക ഗാനത്തിന്‍റെ ടീസർ പുറത്തിറക്കി പോപ്പ് ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ. ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയത്തിൽ ചിത്രീകരിച്ച ഗാനത്തിന്‍റെ ഹ്രസ്വ വിഡിയോ ആണ് പുറത്തിറക്കിയത്.

താരത്തിൻറെ 2010 വേൾഡ് കപ്പിലെ ഔദ്യോഗിക ഗാനം 'വക്കാ വക്കാ' തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ 'ഡായ് ഡായ്' എന്ന ഗാനത്തിന്‍റെ ടീസർ തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. 67 സെക്കന്‍റാണ് വിഡിയോക്കുള്ളത്. വേൾഡ് കപ്പിന്‍റെ ഔദ്യോഗിക ചിഹ്നമായ ട്രയോണ്ട കൈയിലെടുത്ത് സ്റ്റേഡിയത്തിൽ നിന്ന് പാടുന്നതാണ് ടീസർ. നൈജീരിയൻ കലാകാരനായ ബുർണ ബോയ് നിർമിച്ച ഗാനം മെയ് 14ന് ഔദ്യോഗികമായി റിലീസ് ചെയ്യും.

ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന വേൾഡ് കപ്പിന് കാനഡ,മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് ആധിതേയത്വം വഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shakiraofficial songFIFA World Cup 2026
News Summary - Shakira to present iconic song for FIFA World Cup again 16 years after Waka Waka
Next Story