Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷഫാലി ഷോ; നേപ്പാളിനെതിരെ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ

text_fields
bookmark_border
ഷഫാലി ഷോ; നേപ്പാളിനെതിരെ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
cancel

ദാംബുല്ല: വനിത ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ഓപണർ ഷഫാലി വർമയുടെ ​വെടിക്കെട്ട് അർധസെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് ഇന്ത്യൻ വനിതകൾ അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഷഫാലി വർമ-ഹേമലത ഓപണിങ് കൂട്ടുകെട്ട് തകർപ്പൻ തുടക്കമാണ് നൽകിയത്. 14 ഓവറിൽ 122 റൺസ് സ്കോർ ബോർഡിൽ ചേർത്ത ശേഷമാണ് ഇവർ വഴിപിരിഞ്ഞത്. 42 പന്തിൽ 47 റൺസെടുത്ത ഹേമലതയെ സീത റാണ മഗറിന്റെ പന്തിൽ ബെൽബാഷി പിടികൂടുകയായിരുന്നു. വൈകാതെ 48 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 81 റൺസെടുത്ത ഷഫാലിയും മടങ്ങി. മഗറിന്റെ പന്ത് കയറിയടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ കാജൽ ശ്രേസ്ത സ്റ്റമ്പ് ചെയ്യുകയായിരുന്നു.

മലയാളി താരം സജന സജീവൻ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജമീമ റോഡ്രിഗസ് (15 പന്തിൽ പുറത്താകാതെ 28), റിച്ച ഘോഷ് (മൂന്ന് പന്തിൽ പുറത്താകാതെ ആറ്) എന്നിവർ ചേർന്നാണ് സ്കോർ 175 കടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shafali Show; Indian women score well against Nepal
Next Story