Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightബ്ലാസ്റ്റേഴ്സടക്കം ഏഴ്...

ബ്ലാസ്റ്റേഴ്സടക്കം ഏഴ് ക്ലബുകൾക്ക് ലൈസൻസ് നിരസിച്ചു

text_fields
bookmark_border
ബ്ലാസ്റ്റേഴ്സടക്കം ഏഴ് ക്ലബുകൾക്ക്   ലൈസൻസ് നിരസിച്ചു
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് അ​ട​ക്കം ഏ​ഴ് ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ​ക്ക് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​എ​ഫ്.​എ​ഫ്) ലൈ​സ​ൻ​സ് നി​ര​സി​ച്ചു. ക്ല​ബു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 2026-27 ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ ക​ളി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ക്ല​ബ് ലൈ​സ​ൻ​സ് ക​മ്മി​റ്റി നി​ര​സി​ച്ച​ത്. മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്, സ്പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി, ഒ​ഡി​ഷ എ​ഫ്.​സി, ചെ​ന്നൈ​യി​ൻ എ​ഫ്.​സി, മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ്, ഇ​ന്‍റ​ർ കാ​ശി എ​ന്നി​വ​യാ​ണ് ലൈ​സ​ൻ​സ് നി​ര​സി​ക്ക​പ്പെ​ട്ട മ​റ്റു ക്ല​ബു​ക​ൾ.

മേ​യ് 17ന് ​ന​ട​ന്ന ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​മ്പും ബ്ലാ​സ്റ്റേ​ഴ്സ് അ​ട​ക്ക​മു​ള്ള ക്ല​ബു​ക​ൾ​ക്ക് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്‍ ലൈ​സ​ൻ​സ് നി​ര​സി​ച്ചി​ട്ടു​ണ്ട്. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്, ഈ​സ്റ്റ് ബം​ഗാ​ൾ, ജം​ഷ​ഡ്പൂ​ർ എ​ഫ്.​സി, മും​ബൈ സി​റ്റി എ​ഫ്.​സി, ബം​ഗ​ളൂ​രു എ​ഫ്.​സി, എ​ഫ്.​സി ഗോ​വ, പ​ഞ്ചാ​ബ് എ​ഫ്.​സി എ​ന്നീ ക്ല​ബു​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു. ഓ​രോ സീ​സ​ണി​ന് മു​മ്പ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗു​ണ​നി​ല​വാ​രം, പ്ര​ഫ​ഷ​ന​ലി​സം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ച​ട്ടം. ലൈ​സ​ൻ​സ് നി​ര​സി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി സാ​വ​കാ​ശം നേ​ടാ​ൻ ച​ട്ടം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. അ​പ്പീ​ൽ അ​നു​വ​ദി​ച്ചാ​ൽ അ​ടു​ത്ത സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് അ​ട​ക്ക​മു​ള്ള ക്ല​ബു​ക​ൾ​ക്ക് ക​ളി​ക്കാം.

ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഗോ​വ​ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യം നേ​ടി​യി​രു​ന്നു. 13 മ​ത്സ​ര​ങ്ങ​ളി​ൽ 17 പോ​യി​ന്‍റ് നേ​ടി​യ ബ്ലാ​സ്റ്റേ​ഴ്സ് നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. സ്പോ​ൺ​സ​ർ​മാ​രെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ നേ​രി​ട്ട് നാ​മ​മാ​ത്ര​മാ​യാ​ണ് ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ൽ ന​ട​ത്തി​യ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഉ​ൾ​പ്പെ​ടെ പ​ല ക്ല​ബു​ക​ളും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ബ്ലാ​സ്റ്റേ​ഴ്സ് അ​ട​ക്കം ചി​ല ക്ല​ബു​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ ലൈ​സ​ൻ​സ് കൂ​ടി നി​ര​സി​ച്ച​ത് ഇ​ര​ട്ട​പ്ര​ഹ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsblastersLicenses
News Summary - Seven clubs, including Blasters, denied licenses
Next Story