സീനിയർ വോളി: കപ്പടിച്ച് തിരുവനന്തപുരം
text_fieldsസംസ്ഥാന വോളിബാൾ പുരുഷ, വനിത വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമുകൾ
കണ്ണൂർ: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിത വിഭാഗത്തിൽ കിരീടം ചൂടി തിരുവനന്തപുരം ടീം. പുരുഷ വോളിയിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ഫൈനൽ ജയിച്ചത്. സ്കോർ: 25-20, 25-23, 25-18.
വനിത വിഭാഗം ഫൈനലിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തിരുവനന്തപുരം മലപ്പുറത്തെ പരാജയപ്പെടുത്തി. സ്കോർ: (25 -17, 34-32, 25-21).
ചൊവ്വാഴ്ച രാവിലെ നടന്ന വനിത വിഭാഗം ലൂസേഴ്സ് ഫൈനലിൽ പത്തനംതിട്ട നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ തൃശൂർ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് എറണാകുളത്തെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി.