Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസ്കൂൾ ഗെയിംസ്: ഗ്രൂപ്...

സ്കൂൾ ഗെയിംസ്: ഗ്രൂപ് എട്ടിന് സമാപനം

text_fields
bookmark_border
സ്കൂൾ ഗെയിംസ്: ഗ്രൂപ് എട്ടിന് സമാപനം
cancel

കൊല്ലം: സബ് ജൂനിയർ ഹോക്കി പോരാട്ടങ്ങളോടെ സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ് എട്ട് വിഭാഗം മത്സരങ്ങൾ സമാപിച്ചു. സബ് ജൂനിയർ ഹോക്കി ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് വയനാട് സ്വർണം നേടി.

പെൺകുട്ടികളുടെ കലാശപ്പോരിൽ ഏകപക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരം കണ്ണൂരിനെ വീഴ്ത്തി. ഹോക്കിയിൽ ഓവറോൾ പോയന്‍റ് നിലയിൽ തിരുവനന്തപുരം ഒന്നാമതെത്തി. മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവും കരസ്ഥമാക്കി 38 പോയന്‍റുമായാണ് തിരുവനന്തപുരം ചാമ്പ്യൻ ജില്ലയായത്.

രണ്ട് വെള്ളിയും ഒരു വെങ്കലവുമായി 14 പോയന്‍റ് നേടിയ മലപ്പുറമാണ് രണ്ടാമത്. ഗെയിംസ് ഗ്രൂപ് ഒമ്പത് മത്സരങ്ങൾക്ക് 15ന് കണ്ണൂരിൽ തുടക്കമാകും.

Show Full Article
TAGS:School Games hockey 
News Summary - School Games: Group Eight concludes
Next Story