Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസ്കൂൾ ഫുട്ബാൾ ലീഗിന്...

സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം

text_fields
bookmark_border
സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം
cancel
camera_alt

പ​ടി​യം സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ന​ട​ത്തി​യ സ്കൂ​ൾ ഫു​ട്ബാ​ൾ ലീ​ഗ് സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കമായി.

സ്കൂൾതലത്തിൽനിന്നുതന്നെ കാൽപന്തുകളിയിലെ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ‍്യത്തോടെയാണ് നാല് മാസത്തോളം നീളുന്ന ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ പന്തടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു.

പടിയം സ്പോർട്സ് അക്കാദമി വൈസ് പ്രസിഡന്റ് ഷിബു പൈന്നൂർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി, മുൻ സന്തോഷ് ട്രോഫി വിന്നിങ് ക്യാപ്റ്റൻ രാഹുൽ വി. രാജ്, സിനിമസംവിധായകൻ ഷൈജു അന്തിക്കാട്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ജലീൽ, വാർഡ് അംഗം സരിത സുരേഷ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ബി.ആർ.സി അന്തിക്കാട് ബി.പി.സി സിന്ധു, പടിയം സ്പോർട്സ് അക്കാദമി ജോയന്‍റ് സെക്രട്ടറി സുമേഷ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:football league schools 
News Summary - School football league started
Next Story