Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസൗദി വനിത വോളിബാൾ...

സൗദി വനിത വോളിബാൾ ലീഗിന് തുടക്കമായി

text_fields
bookmark_border
സൗദി വനിത വോളിബാൾ ലീഗിന് തുടക്കമായി
cancel

ജിദ്ദ: സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ നടക്കുന്ന അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി. ജിദ്ദ കിങ് ഫൈസൽ സ്​റ്റേഡിയത്തിലെ ഗ്രീൻ ഹാൾ കോർട്ടിലാണ് മത്സരം. രാജ്യത്തെ എട്ടു പ്രമുഖ ടീമുകൾ അണിനിരക്കുന്ന മത്സരത്തി​െൻറ ആദ്യ റൗണ്ടിൽ എ ഗ്രൂപ്പിലെ സുൽഫി ക്ലബ്ബും അൽ നസ്ർ ക്ലബ്ബും വിജയികളായി.

28-26, 25-19, 25-18 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അൽ അഹ്​ലി ക്ലബ്ബിനെയാണ് സുൽഫി പരാജയപ്പെടുത്തിയത്.

കളിയിലുടനീളം മികവ് പുലർത്തിയ അൽ നസ്ർ ക്ലബ്‌ 25-16, 25-9, 25-5 സ്കോറിനാണ് അൽ ഇൻഖാഅയെ തറ പറ്റിച്ചത്. ബി ഗ്രൂപ്പ് മത്സരത്തിൽ അൽ ഇത്തിഹാദ് ഖാദിസിയ ദമ്മാമിനെ (3-0) തോൽപിച്ചു. തുടർന്ന് നടന്ന മത്സരത്തിൽ അൽ ഹിലാൽ ക്ലബ്ബ്‌ അൽ റിയാദിനോട് പൊരുതിത്തോറ്റു (സ്കോർ 25-15, 25-13, 20-25, 25-22).


സൗദി താരങ്ങൾക്ക് പുറമെ മൂന്ന് പ്രഫഷനൽ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തി​െൻറ പ്രത്യേക താൽപര്യമാണ് സംഘാടനത്തിന് പിന്നിൽ. 10 ലക്ഷം റിയാൽ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. സെപ്റ്റംബർ 26 വരെ മത്സരങ്ങൾ നീണ്ടു നിൽക്കും. 20 മുതൽ സെമി ഫൈനൽ മത്സരങ്ങൾ റിയാദിൽ വെച്ചാണ് നടക്കുക.

photo: സൗദി വോളിബാൾ ഫെഡറേഷൻ ലീഗ് മത്സരത്തിൽ ആദ്യ റൗണ്ടിൽ വിജയിച്ച സുൽഫി ക്ലബ്ബും അൽ നസ്ർ റിയാദും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyball
News Summary - Saudi women's volleyball league started
Next Story