Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസൗദി ദേശീയ ഗെയിംസ്‍:...

സൗദി ദേശീയ ഗെയിംസ്‍: കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണം

text_fields
bookmark_border
സൗദി ദേശീയ ഗെയിംസ്‍: കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണം
cancel
camera_alt

 ഖ​ദീ​ജ നി​സ സ്വ​ർ​ണ മെ​ഡ​ലു​മാ​യി

റി​യാ​ദ്: പ്ര​ഥ​മ സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം. ബാ​ഡ്​​മി​ന്റ​ൺ വ​നി​ത വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​ണ് സു​വ​ർ​ണ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.സ്വ​ർ​ണ​മെ​ഡ​ലും 10​ ല​ക്ഷം റി​യാ​ൽ (ഏ​ക​ദേ​ശം ര​ണ്ട് കോ​ടി 20 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക​യും നേ​ടി​യ​ത് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യും റി​യാ​ദി​ലെ മി​ഡി​ലീ​സ്​​റ്റ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഖ​ദീ​ജ നി​സ​യാ​ണ്.

മ​ല​യാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​ക്കാ​കെ​ത​ന്നെ​യും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് ഈ ​മി​ടു​ക്കി സ്വ​ന്ത​മാ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഗെ​യിം​സി​ൽ മാ​റ്റു​ര​ച്ച ഏ​ക മ​ല​യാ​ളി താ​ര​മാ​ണ്​ ഖ​ദീ​ജ നി​സ.സൗ​ദി​യി​ൽ ജ​നി​ച്ച വി​ദേ​ശി​ക​ൾ​ക്കും ദേ​ശീ​യ ഗെ​യിം​സി​ൽ ഭാ​ഗ​മാ​കാം എ​ന്ന ഇ​ള​വാ​ണ്​ ഈ ​പെ​ൺ​കു​ട്ടി​ക്ക്​ തു​ണ​യാ​യ​ത്.ഖ​ദീ​ജ നി​സ സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കു​ന്ന വാ​ർ​ത്ത ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​മാ​ണ്.

ഒ​ക്​​ടോ​ബ​ർ 28ന്​ ​റി​യാ​ദി​ൽ ആ​രം​ഭി​ച്ച സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ലാ​ണ്​ ബാ​ഡ്​​മി​ന്റ​ൺ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.ആ​ദ്യം വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പൂ​ളു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.ഇ​തി​ൽ അ​നാ​യാ​സം വി​ജ​യം വ​രി​ച്ച ഖ​ദീ​ജ നി​സ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ലും വി​ജ​യം നേ​ടി.

ആ​കാം​ക്ഷ മു​റ്റി​യ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ൽ-​ന​ജ്​​ദ്​ ക്ല​ബി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ മ​ത്സ​രി​ച്ച ഖ​ദീ​ജ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ ആ​രം​ഭി​ച്ച ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ൽ-​ഹി​ലാ​ൽ ക്ല​ബി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ ക​ള​ത്തി​ലി​റ​ങ്ങി​യ ഹ​ലാ​ൽ അ​ൽ-​മു​ദ​രി​യ്യ​യെ 21-11, 21-10 എ​ന്ന സ്​​കോ​ർ നി​ല​യി​ൽ അ​നാ​യാ​സം ത​ക​ർ​ത്തെ​റി​ഞ്ഞ്​ വി​ജ​യ​കി​രീ​ടം ചൂ​ടു​ക​യാ​യി​രു​ന്നു.

ആ​ര​വ​ങ്ങ​ളോ​ടെ കാ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്​​ത ഖ​ദീ​ജ നി​സ ക​ളി​ച്ചു​ക​യ​റി​യ​ത്​ സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക്​ കൂ​ടി​യാ​ണ്.10 ല​ക്ഷം റി​യാ​ൽ (ഏ​ക​ദേ​ശം ര​ണ്ട് കോ​ടി 20 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​ണ്​ മ​ത്സ​രി​ച്ച എ​ല്ലാ ക​ളി​ക​ളി​ലും എ​തി​രാ​ളി​ക​ളെ ത​ക​ർ​ത്ത്​ ത​രി​പ്പ​ണ​മാ​ക്കി​യ ഖ​ദീ​ജ നി​സ നേ​ടി​യ​ത്.റി​യാ​ദി​ൽ ജോ​ലി​ചെ​യ്യു​ന്ന കൊ​ടു​വ​ള്ളി കൂ​ട​ത്തി​ങ്ക​ൽ ല​ത്തീ​ഫ്​ കോ​ട്ടൂ​രി​ന്റെ​യും ഷാ​നി​ദ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്.ര​ണ്ട​ര മാ​സ​ത്തി​ന്​ മു​മ്പ്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ൽ സൗ​ദി​യി​ലെ​യും വി​ദേ​ശ​ത്തെ​യും താ​ര​ങ്ങ​ളോ​ട്​ ഏ​റ്റു​മു​ട്ടി​യാ​ണ്​ ഖ​ദീ​ജ നി​സ ദേ​ശീ​യ ഗെ​യിം​സി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National GamesKhadija Nisa
News Summary - Saudi National Games: Koduvalli native Khadija Nisa ​​wins gold
Next Story