Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസന്തോഷ്​ ട്രോഫി:...

സന്തോഷ്​ ട്രോഫി: സൗത്ത്​ സോൺ യോഗ്യത​ മത്സരങ്ങൾക്ക്​ നാളെ തുടക്കം

text_fields
bookmark_border
football
cancel

കൊ​ച്ചി: കോ​വി​ഡ്​ ബ​യോ കു​മി​ള​യി​ൽ ഉ​ൾ​പ്പെ​ട്ട്​ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലെ​ങ്കി​ലും കൊ​ച്ചി​യി​ൽ വീ​ണ്ടും ഫു​ട്​​ബാ​ൾ ആ​ര​വം. സ​ന്തോ​ഷ്​ ട്രോ​ഫി ദേ​ശീ​യ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ സൗ​ത്ത്​ സോ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റ​ു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​കേ​ര​ളം ല​ക്ഷ​ദ്വീ​പു​മാ​യി ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട് മൂ​ന്നി​ന്​​ പു​തു​ച്ചേ​രി അ​ന്ത​മാ​ൻ- നി​കോ​ബാ​റി​നെ നേ​രി​ടും. നാ​ലു ടീ​മു​ക​ളും എ​റ​ണാ​കു​ള​ത്ത്​ വി​വി​ധ ഗ്രൗ​ണ്ടു​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ ഐ.​എ​സ്.​എ​ൽ ടൂ​ർ​ണ​മെൻറു​ക​ളും ഗോ​വ​യി​ൽ ന​ട​ത്തി​യ​തോ​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ന്​ ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത ഉ​ണ​ർ​വാ​ണ്​ ​ മ​ത്സ​ര​ങ്ങ​ൾ.

ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച മു​ത​ൽ ഇ​തി​നാ​യി സ്​​റ്റേ​ഡി​യ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യി​രു​ന്നു.

ജി.​സി.​ഡി.​എ​ക്ക്​ കീ​ഴി​ലു​ള്ള സ്​​റ്റേ​ഡി​യം 30 വ​ർ​ഷ​ത്തേ​ക്ക്​ കേ​ര​ള ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന്​ പാ​ട്ട​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള ക്രി​ക്ക​റ്റ്​ ടീ​മി​െൻറ​യും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി​യു​ടെ​യും ഹോം ​ഗ്രൗ​ണ്ടാ​ണ്​ സ്​​റ്റേ​ഡി​യം.

2016 ഐ.​എ​സ്.​എ​ൽ ഫൈ​ന​ലി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ത്​​ല​റ്റി​കോ കൊ​ൽ​ക്ക​ത്ത​യെ ഫൈ​ന​ലി​ൽ നേ​രി​ട്ട​പ്പോ​ൾ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഞ്ചാ​മ​ത്തെ ശ​ബ്​​ദ​മു​ഖ​രി​ത ഗാ​ല​റി​യാ​യി ക​ലൂ​ർ സ്​​റ്റേ​ഡി​യം ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. 2017 ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്​ വേ​ദി​യാ​യും ഇ​വി​ടം മാ​റി.

സ്​​റ്റേ​ഡി​യ​ത്തി​െൻറ മേ​ൽ​ക്കൂ​ര തു​രു​മ്പെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ അ​ടു​ത്തി​ടെ ജി.​സി.​ഡി.​എ നി​യോ​ഗി​ച്ച സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

മേ​ൽ​ക്കൂ​ര​യു​ടെ 40 ശ​ത​മാ​നം ഭാ​ഗം പൊ​ളി​ഞ്ഞു​വീ​ഴു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ല​ക്ഷ​യം വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ജി.​സി.​ഡി.​എ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ളി​ച്ചു​പ​ണി​യ​ണോ അ​റ്റ​കു​റ്റ​പ്പ​ണി മ​തി​യോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും.

ഡി​സം​ബ​ർ ഒ​ന്ന്​
കേ​ര​ള X ല​ക്ഷ​ദ്വീ​പ്​ (രാ​വി​ലെ 9.30)
പു​തു​ച്ചേ​രി X അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ (വൈ​കു. 3.00)
ഡി​സം​ബ​ർ മൂ​ന്ന്​
അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ X കേ​ര​ളം (രാ​വി​ലെ 9.30)
ല​ക്ഷ​ദ്വീ​പ്​ X പു​തു​ച്ചേ​രി (വൈ​കു. 3.00)
ഡി​സം​ബ​ർ അ​ഞ്ച്​
അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ X ല​ക്ഷ​ദ്വീ​പ്​ (രാ​വി​ലെ 9.30)
കേ​ര​ളം X പു​തു​ച്ചേ​രി (വൈ​കു. 3.00)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophy
News Summary - Santosh Trophy: South Zone qualifiers start tomorrow
Next Story