ഈ വ്യക്തിയില്ലാതെ സാനിയ മിർസക്ക് ഒരു ദിവസം പോലും തള്ളിനീക്കാനാകില്ല -ആരാണെന്ന് ഈ ജന്മദിന സന്ദേശത്തിലുണ്ട്
text_fields'ഈ വ്യക്തിയില്ലാതെ എനിക്ക് ഒരു ദിവസം പോലും തള്ളിനീക്കാനാകില്ല'- ടെന്നീസ് താരം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സന്ദേശമാണിത്. സഹോദരി അനം മിർസക്ക് ജന്മദിനാശംസ നേർന്നാണ് സാനിയ ഈ സന്ദേശം കുറിച്ചത്. 'ജന്മദിനാശംസകൾ... എന്നെക്കുറിച്ച് എനിക്ക് അറിയാവുന്നതിലുമധികം മനസ്സിലാക്കി വെച്ചിരിക്കുന്ന വ്യക്തിക്ക്...എന്റെ രക്ഷകക്ക്, ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും തള്ളിനീക്കാനാകാത്ത വ്യക്തിക്ക്... എന്റെ ആദ്യ കുരുന്നിന്... എന്റെ അൻസു, എന്റെ വ്യക്തി, ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നും സാനിയ കുറിച്ചു.
അനം മിർസയുടെ വിവാഹവേളയിൽ എടുത്ത ചിത്രവും ഇരുവരും ഒരുമിച്ച് ഉറങ്ങുന്ന ചിത്രവുമെല്ലാം സാനിയ പങ്കുവെച്ചിട്ടുണ്ട്. ഇളയ സേഹാദരിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന സാനിയ, അനം മിർസക്കൊപ്പമുള്ള ചിത്രങ്ങൾ ഇടക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ മകൻ ആസാദുദ്ദീൻ ആണ് അനം മിർസയെ വിവാഹം കഴിച്ചിരിക്കുന്നത്. 2019 ഡിസംബറിലായിരുന്നു വിവാഹം.

