പാകിസ്താന്റെ ജാവലിൻ ത്രോ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമിന്റെ പരിശീലകൻ സൽമാൻ ഇക്ബാലിന് ആജീവനാന്തവിലക്ക്
text_fieldsസൽമാൻ ഇക്ബാലും അർഷാദ് നദീമും
പാകിസ്താന്റെ ജാവലിൻ ത്രോ ചാമ്പ്യൻ അർഷാദ് നദീമിന്റെ ദീർഘകാല പരിശീലകനായിരുന്ന സൽമാൻ ഇഖ്ബാലിന് ആ ജീവനാന്ത വിലക്കേർപ്പെടുത്തി. സൽമാൻ ഇഖ്ബാൽ പ്രസിഡന്റായ പഞ്ചാബ് അത്‌ലറ്റിക്സ് അസോസിയേഷന്റെ ഭരണഘടന ലംഘിച്ചതിനാണ് ഞായറാഴ്ച പാകിസ്താൻ അത്‌ലറ്റിക്സ് ഫെഡറേഷൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
ആജീവനാന്ത വിലക്കുള്ളതിനാൽ ഇഖ്ബാലിന് ഒരു അത്‌ലറ്റിക്സുമായി ബന്ധപ്പെട്ടുള്ള മൽസരങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ ഏതെങ്കിലും തലത്തിൽ എന്തെങ്കിലും സ്ഥാനം വഹിക്കാനോ കഴിയില്ല. ആഗസ്റ്റിൽ നടന്ന പഞ്ചാബ് അസോസിയേഷന്റെ തെരഞ്ഞെടുപ്പ് കരാറുകൾ ഇഖ്ബാൽ ലംഘിച്ചുവെന്ന് പാകിസ്ഥാൻ അമച്വർ അത്ലറ്റിക്സ് ഫെഡറേഷൻ (പി.എ.എ.എഫ്) ആരോപിച്ചു.
ഇക്ബാലിനെതിരെ അന്വേഷണ കമീഷനെ നിയമിക്കുകയും പാകിസ്താൻ സ്പോർട്സ് ബോർഡിന് ഇക്ബാൽ നൽകിയ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഒക്ടോബർ 10 ന് അദ്ദേഹത്തെ വിലക്കാൻ ശിപാർശ ചെയ്യുകയും ചെയ്തു. ടോക്യോയിൽ നടന്ന ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ നദീമിന്റെ മോശം പ്രകടനത്തിലും താരത്തിന്റെ പരിശീലന യാത്രചെലവുകളെ കുറിച്ചും സ്പോർട്സ് ബോർഡ് വിവരങ്ങൾ തേടിയിട്ടുണ്ട്.
കാലിലെ പേശീവലിവിനായി ചെയ്ത ശസ്ത്രക്രിയ അർഷാദിന്റെ തയാറെടുപ്പുകളെ ബാധിച്ചതായും ടോക്യോയിലെ ചൂടു കാലാവസ്ഥ അത്‍ലറ്റിന്റെ പ്രകടനത്തെ ബാധിച്ചതായും ഇക്ബാൽ മറുപടിയും നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി നദീമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും പാകിസ്താൻ അമച്വർ അത്ലറ്റിക്സ് ഫെഡറേഷൻ അകലം പാലിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒളിമ്പിക് ചാമ്പ്യന് ദക്ഷിണാഫ്രിക്കയിൽ പരിശീലനം നേടാനും കാലിലെ പേശിക്ക് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുനരധിവാസത്തിനും സാമ്പത്തികമായി സഹായിച്ചത് നദീമിന്റെ സുഹൃത്തായിരുന്നു.നദീമിന്റെ നേട്ടങ്ങൾ രാജ്യം ആഘോഷിക്കുമ്പോഴും പരാജയത്തിലും നദീമിനൊപ്പം നിൽക്കണമെന്നും ഇക്ബാൽ അഭ്യർഥിച്ചു.
2022 മുതൽ നിരവധി തവണ നദീം രാജ്യത്തിന് അഭിമാനവും ബഹുമാനവും കൊണ്ടുവന്നതിനാൽ ഇഖ്ബാലിന്റെ വെളിപ്പെടുത്തലുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. 2024 പാരീസ് ഒളിമ്പിക്സിൽ റെക്കോഡ് ത്രോയിൽ സ്വർണ മെഡൽ നേടിയ ആദ്യ പാകിസ്താൻ അത്‌ലറ്റായി. മുമ്പ്, 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും 2023 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. ഈ അന്താരാഷ്ട്ര നേട്ടങ്ങൾക്ക് പുറമേ, ഈ വർഷം ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിലും നദീം സ്വർണമെഡൽ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

