റഷ്യക്ക് നാല് വർഷം വിലക്ക്; ഒളിമ്പിക്സിലും ഫുട്ബാൾ ലോകകപ്പിലും പങ്കെടുക്കാനാവില്ല
text_fieldsമോസ്കോ: ഇനി റഷ്യയില്ലാത്ത നാലു വർഷം. സർക്കാർ സ്പോൺസേഡ് മരുന്നടിയുടെ പേരിൽ അഞ്ചുവർഷത്തിലേറെ നീണ്ടുനിൽക്കുന്ന വിവാദങ്ങൾക്കാണ് തിങ്കളാഴ്ച സൂപ്പർ ൈക്ലമാക്സ് സംഭവിച്ചത്. 2014 സോചി ശീതകാല ഒളിമ്പിക്സിനു പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളുടെ പേരിൽ ഏതാനും വർഷങ്ങളായി കായിക ഭൂപടത്തിലെ കറുത്തപാടായിരുന്നു റഷ്യ. മരുന്നടിക്കെതിരെ തെളിവ് ശക്തമായതോടെ യെലേന ഇസിൻബയേവ ഉൾപ്പെടെയുള്ള മികച്ച അത്ലറ്റുകളുടെ ഭാവിപോലും ഇരുളടയപ്പെട്ടു.
ഉത്തേജക വിവാദം ശക്തമായതേടെ 2016 റിയോ ഒളിമ്പിക്സിൽ ഏറെ വിവാദത്തിനൊടുവിൽ ഏതാനും അത്ലറ്റുകൾ മത്സരിച്ചെങ്കിലും പാരാലിമ്പിക്സിൽനിന്ന് സമ്പൂർണ വിലക്കേർപ്പെടുത്തപ്പെട്ടു. ഈ വിവാദങ്ങളിൽനിന്നെല്ലാം അകലംപാലിച്ച ഫുട്ബാളും ഇക്കുറി വിലക്കിൽ അകപ്പെടുകയാണ്. ഇൗ വർഷാദ്യം റഷ്യൻ ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ അതിരുവിട്ട കളിയാണ് അവരെ പുറത്തേക്ക് നയിക്കുന്നത്.
നേരേത്ത ശേഖരിച്ച സാംപിളുകളിൽ പോസിറ്റിവ് ഫലങ്ങളുടെ ഫയലുകൾ നശിപ്പിക്കുകയും മരുന്നടിയുടെ തെളിവുകൾ തിരുത്തി കൃത്രിമം കാണിച്ചതും വാഡയെ പ്രകോപിപ്പിച്ചു. തുടർന്നാണ് നടപടി കർക്കശമാക്കാൻ തീരുമാനിച്ചത്.
ഇനിയെന്ത്?
വിലക്കിനെതിരെ 21ദിവസത്തിനകം റഷ്യക്ക് സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകാം. ഉത്തേജക പരിശോധനയിൽ ക്ലീൻ ചിറ്റ് ലഭിക്കുന്ന റഷ്യൻ താരങ്ങൾക്ക് നിഷ്പക്ഷരായി സ്വതന്ത്ര പതാകക്കുകീഴിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാകും. അതേസമയം, അടുത്ത വർഷം റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന യൂറോകപ്പ് മത്സരത്തെ വിലക്ക് ബാധിക്കില്ല. യൂറോകപ്പ് സംഘടിപ്പിക്കുന്ന യുവേഫയെ വാഡ പ്രധാന കായിക സംഘാടകരായി അംഗീകരിക്കാത്തതിനെ തുടർന്നാണിത്.
ഇവ നഷ്ടമാകും
2020- ടോക്യോ ഒളിമ്പിക്സ്, പാരാലിമ്പിക്സ്
2021- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, യൂജിൻ (അമേരിക്ക)
2022- ഖത്തർ ഫുട്ബാൾ ലോകകപ്പ്
2022- ബെയ്ജിങ് ശീതകാല ഒളിമ്പിക്സ്
വിലക്ക് രാഷ്ട്രീയപ്രേരിതം -ദിമിത്രി മെദ്വ്യെദവ് (പ്രധാനമന്ത്രി)
വിലക്ക് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി ദിമിത്രി മെദ്വ്യെദവ്. ‘റഷ്യൻവിരുദ്ധ മനോഭാവത്തിെൻറ തുടർച്ചയാണിത്. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ റഷ്യൻ സ്പോർട്സിലുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, അതിെൻറപേരിൽ പല വഴികളിലൂടെ ശിക്ഷ നേരിടുകയാണ് രാജ്യം. പക്ഷേ, ഇപ്പോഴും ശിക്ഷ കാഠിന്യംകൂട്ടി ആവർത്തിക്കുന്നത് നീതിയല്ല. തീർത്തും റഷ്യൻവിരുദ്ധ മനോഭാവമാണ് ഈ നടപടിക്കുപിന്നിലെന്ന് സംശയിക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.