Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightരോഹിതിന്...

രോഹിതിന് പരി​ശീലനത്തിനിടെ പരിക്ക്; ആശങ്കയിൽ ആരാധകർ

text_fields
bookmark_border
രോഹിതിന് പരി​ശീലനത്തിനിടെ പരിക്ക്; ആശങ്കയിൽ ആരാധകർ
cancel

ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നതിനിടെ ഇന്ത്യൻ ആരാധകരെ ആശങ്കയിലാക്കി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിക്ക്. പരിശീലനത്തിനിടെ പുൾഷോട്ടിന് ശ്രമിക്കവെ പന്ത് കൈത്തണ്ടയിൽ തട്ടുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. കടുത്ത വേദന അനുഭവപ്പെട്ടതോടെ ഐസ് വെക്കുകയുംകുറച്ചു സമയം വിശ്രമിക്കുകയും ചെയ്തു. ശേഷം പരിശീലനം പുനരാരംഭിച്ചു. ക്യാപ്റ്റൻ സെമിയിൽ കളിക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും ടീം അധികൃതർ അറിയിച്ചു.

ലോകകപ്പിൽ ഹിറ്റ്മാന് യഥാർഥ ഫോമിലെത്താനായിട്ടില്ല. അഞ്ച് മത്സരങ്ങളിൽനിന്ന് 17.80 ശരാശരിയിൽ 89 റൺസ് മാത്രമാണ് സമ്പാദ്യം. പാകിസ്താനെതിരെ നാല്, നെതർലാൻഡ്സിനെതിരെ 53, ദക്ഷിണാഫ്രിക്കക്കെതിരെ 15, ബംഗ്ലാദേശിനെതിരെ രണ്ട്, സിംബാബ്​‍വെക്കെതിരെ 15 എന്നിങ്ങനെയാണ് നേടിയത്. സെമിയിൽ ക്യാപ്റ്റൻ വിശ്വരൂപം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Show Full Article
TAGS:​T20 world cup Rohit sharma Injury 
News Summary - Rohit injured during training; fans Worried
Next Story