റെഡ്ബുള്‍ വോളിബാള്‍: പാലാ സെൻറ് തോമസ് ചാമ്പ്യന്മാര്
text_fieldsറെഡ്ബുള്‍ വോളിബാളിൽ ചാമ്പ്യന്മാരായ പാലാ സെൻറ്
തോമസ് കോളജ് ടീം
കോട്ടയം: റെഡ്ബുള്‍ വോളിബാള്‍ ചാമ്പ്യൻഷിപ്പിൽ പാലാ സെൻറ് തോമസ് കോളജിന് കിരീടം. അരുവിത്തുറ സെൻറ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍, കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിനെയാണ് തോൽപിച്ചത്. സ്കോര്‍: 15-12, 15 -13, 11 -15, 14 -16, 15 -12.
സെമിയില്‍ കാരിക്കോട് കെ.എസ്.സി വോളിബാള്‍ ക്ലബ്ബിനെയാണ് സെൻറ് തോമസ് കോളജ് തോൽപിച്ചത്. പൊന്‍കുന്നം മാതൃഭൂമി വോളിബാള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ഫൈനലിലെത്തിയത്. റാലി അടിസ്ഥാനത്തില്‍, റെഡ്ബുള്‍ ടൂര്‍ണമെൻറിലെ എല്ലാ മത്സരങ്ങളും 15 പോയൻറുകള്‍ വീതമുള്ള അഞ്ച് സെറ്റുകളിലായാണ് കളിച്ചത്.

