Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightറയൽ മഡ്രിഡിലെ കൗമാര...

റയൽ മഡ്രിഡിലെ കൗമാര വിപ്ലവം

text_fields
bookmark_border
റയൽ മഡ്രിഡിലെ കൗമാര വിപ്ലവം
cancel
camera_alt

തി​യാ​ഗോ പി​ട്ടാ​ർ​ക്കിനെ കോച്ച് അ​ർ​ബി​ലോ​വ അഭിനന്ദിക്കുന്നു

മ​​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ ക​റ്റാ​ല​ന്മാ​ർ വാ​ണ കാ​ല​ത്തും റ​യ​ൽ മ​ഡ്രി​ഡി​നെ മാ​റ്റി​നി​ർ​ത്തി ഒ​ന്നും മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. സാ​ന്റി​യാ​ഗോ ബെ​ർ​ണ​ബ്യു​വി​ലും ക്യാ​മ്പ് നൂ​വി​ലും ന​ട​ന്ന എ​ൽ ക്ലാ​സി​ക്കോ പോ​രാ​ട്ട​ങ്ങ​ൾ ന​ൽ​കി​യ ആ​വേ​ശ​ത്തോ​ളം സോ​ക്ക​ർ ലോ​ക​ത്ത് വ​ലി​യ സം​ഭ​വ​ങ്ങ​ളും വി​ര​ളം. സ​മീ​പ​കാ​ല​ത്ത് മെ​സ്സി പോ​യ ബാ​ഴ്സ​യെ ആ​രാ​ധ​ക​ർ കൈ​വി​ടു​മെ​ന്നാ​യ​പ്പോ​ഴും റ​യ​ൽ മ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തു​ട​ർ​ച്ച​ക​ളു​മാ​യി ലോ​​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. അ​തി​നി​ടെ​യാ​ണ് ടീ​മി​നെ ഉ​ട​ച്ചു​വാ​ർ​ത്ത് പു​തി​യ കോ​ച്ച് അ​ൽ​വാ​രോ അ​ർ​ബി​ലോ​വ ന​ട​പ്പാ​ക്കി വ​രു​ന്ന കൗ​മാ​ര വി​പ്ല​വം.

തി​യാ​ഗോ പി​ട്ടാ​ർ​ക്ക് (18 വ​യ​സ്സ്), ഡാ​നി യാ​നെ​സ് (18), ജോ​ർ​ജ് സെ​സ്റ്റ​റോ (19), വി​ക്ട​ർ വാ​ൽ​ഡി​പി​നാ​സ് (18), ഡീ​ഗോ അ​ഗ്വാ​ഡോ (19), സീ​സ​ർ പ​ലാ​സി​യോ​സ് (21), മാ​നു​വ​ൽ ഏ​യ്ഞ്ച​ൽ (22) എ​ന്നി​ങ്ങ​നെ സീ​നി​യ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച കൗ​മാ​ര​ക്കാ​രേ​റെ. കോ​ച്ചി​ന്റെ കു​പ്പാ​യ​ത്തി​ൽ അ​ർ​ബി​ലോ​വ ഒ​മ്പ​താ​ഴ്ച പി​ന്നി​ടു​ന്ന​തി​നി​ടെ​യാ​ണ് പു​തു​ര​ക്ത​ത്തി​ൽ ഇ​ത്ര​യും വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നും റ​യ​ലി​ന്റെ ബി ​ടീ​മി​ൽ​നി​ന്ന് ഇ​ത്ര​യും പേ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കാ​നും തീ​രു​മാ​ന​മെ​ടു​ത്ത​തും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​തും. അ​ൽ​പം മു​മ്പ് ടീ​മി​നൊ​പ്പം ചേ​ർ​ന്ന ഗൊ​ൺ​സാ​ലോ ഗാ​ർ​സി​യ, റൗ​ൾ അ​സ​ൻ​സി​യോ എ​ന്നി​വ​ർ കൂ​ടി​യാ​കു​മ്പോ​ൾ എ​തി​രാ​ളി​ക​ൾ എ​ത്ര ക​ടു​പ്പ​മാ​യാ​ലും ഒ​ന്ന് പേ​ടി​ക്കും. തു​ർ​ക്കി​യ താ​രം അ​ർ​ഡ ഗു​ല​ർ (21), 18കാ​ര​നാ​യ അ​ർ​ജ​ന്റീ​ന താ​രം ​​ഫ്രാ​ങ്കോ മ​സ്റ്റ​ൻ​റ്റ്വോ​നോ, ഡീ​ൻ ഹ്യൂ​ജ്സെ​ൻ (20) എ​ന്നി​വ​രെ​ല്ലാം ഇ​ള​മു​റ​ക്കാ​രാ​ണ്. യു​വാ​ൻ മാ​ർ​ടി​നെ​സ്, ല​മീ​നി ഫാ​തി, ജീ​സ​സ് ഫോ​ർ​ടി​യ എ​ന്നി​വ​രെ​ല്ലാം 19കാ​രാ​ണ്.

ലാ ​ലി​ഗ​യി​ൽ ടീ​മി​പ്പോ​ൾ ര​ണ്ടാ​മ​താ​ണ്. ഒ​ന്നാ​മ​തു​ള്ള ബാ​ഴ്സ​ലോ​ണ​യെ​ക്കാ​ൾ നാ​ല് പോ​യി​ന്റ് പി​റ​കി​ൽ. എ​ന്നാ​ൽ, പി​ട്ടാ​ർ​ക്ക് ന​യി​ക്കു​ന്ന ഇ​ള​മു​റ​ക്കാ​രെ കൂ​ട്ടി ഇ​ത്ത​വ​ണ കി​രീ​ടം പി​ടി​ക്കാ​മെ​ന്ന് കോ​ച്ചും ആ​രാ​ധ​ക​രും ക​ണ​ക്ക് കൂ​ട്ടു​ന്നു.

മു​മ്പ് റ​യ​ലി​ന്റെ യൂ​ത്ത് ടീ​മി​ലൂ​ടെ അ​തി​വേ​ഗം സീ​നി​യ​ർ നി​ര​യി​ലെ​ത്തി​യ അ​നു​ഭ​വ​വു​മാ​യാ​ണ് കോ​ച്ച് ഇ​ത്ത​രം ധീ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്ന​ത്.

യൂ​റോ​പി​ൽ എ​ല്ലാ ടീ​മു​ക​ളി​ലും ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ത​കൃ​തി​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ൺ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പി.​എ​സ്.​ജി​ക്കാ​യി സെ​ന്നി മ​യൂ​ലു ഫൈ​ന​ലി​ൽ ഗോ​ൾ നേ​ടു​മ്പോ​ൾ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്കോ​റ​റെ​ന്ന റെ​ക്കോ​ഡും സ്വ​ന്തം പേ​രി​ലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്രി​മി​യ​ർ ലീ​ഗി​ൽ ഗ​ണ്ണേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി മാ​ക്സ് ഡോ​മാ​നും ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ചു. അ​ടു​ത്തി​ടെ 20കാ​ര​നാ​യ കെ​ന​ൻ യി​ൽ​ദി​സ് യു​വ​ന്റ​സ് നാ​യ​ക​നാ​യ​തും റെ​ക്കോ​ഡാ​ണ്. ബാ​ഴ്സ​യി​ൽ ല​മീ​ൻ യ​മാ​ലി​ന്റെ കു​തി​പ്പും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsReal Madridrevolution
News Summary - Teenage revolution at Real Madrid
Next Story