Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയലിനും പി.എസ്.ജിക്കും വേറെ ആളെ നോക്കാം; ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ

text_fields
bookmark_border
റയലിനും പി.എസ്.ജിക്കും വേറെ ആളെ നോക്കാം; ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ
cancel

പാരിസ്: ഫ്രാൻസിന്റെ കൗമാരക്കാരനായ ഡിഫൻഡർ ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ. താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന റയൽ മാഡ്രിഡിന്റെയും പാരിസ് സെന്റ് ജെർമെയ്നിന്റെയും (പി.എസ്.ജി) വെല്ലുവിളി 62 ദശലക്ഷം യൂറോയും എട്ട് കോടിയുടെ മറ്റു ആനുകൂല്യങ്ങളും നൽകാൻ തയാറായാണ് യുനൈറ്റഡ് മറികടന്നത്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽനിന്ന് അഞ്ച് വർഷത്തെ കരാറിലാണ് 18കാരൻ ഓൾഡ് ട്രാഫോ​ഡിൽ എത്തുന്നത്. ലിവർപൂളിനും താരത്തിൽ താൽപര്യമുണ്ടായിരുന്നു.

16ാം വയസ്സിലാണ് യോരോ ലില്ലെക്കായി ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഫ്രഞ്ച് ലീഗിൽ ടീമിനെ നാലാമതെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Real and PSG will look for someone else; Leny Yoro at Manchester United
Next Story