Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightനദാലിന്റെ ഭാര്യയുടെ...

നദാലിന്റെ ഭാര്യയുടെ മെഡിക്കൽ വിവരങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദൃ​ശ്യവും ചോർന്നു; കുപിതനായി താരം

text_fields
bookmark_border
നദാലിന്റെ ഭാര്യയുടെ മെഡിക്കൽ വിവരങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദൃ​ശ്യവും ചോർന്നു; കുപിതനായി താരം
cancel

വാഷിങ്ടൺ: റാഫേൽ നദാലിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിൽ പ്രതിഷേധവുമായി കുടുംബാംഗങ്ങൾ. നദാലിന്റെ ഭാര്യ മേരി പെരേല്ലയോയെ ആശുപത്രി പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചോർന്നത്. നദാൽ യു.എസ് ഓപ്പൺ ടൂർണമെന്റിൽ കളിക്കുന്നതിനിടെയാണ് ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് മേരിക്കും കുട്ടിക്കും കുഴപ്പമൊന്നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, തുടർന്ന് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ മാധ്യമങ്ങൾ ചോർന്നു കിട്ടുകയായിരുന്നു. ഇതിന് പുറമേ നദാലിന്റെ ഭാര്യയുടെ മെഡിക്കൽ വിവരങ്ങളും ചോർന്നു.

സ്വകാര്യ ക്ലിനിക്കിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് സൂചന. തുടർന്ന് ഭാര്യയുടെ ചികിത്സിക്കുന്ന ആശുപത്രി മാറ്റാൻ നദാലും കുടുംബവും തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Show Full Article
TAGS:rafael nadal 
News Summary - Rafael Nadal's anger and anguish in the middle of US Open by leaked video of his wife's admission to the hospital
Next Story