Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നീന്തൽ കുളത്തിൽ വീണ്ടും താരമായി മകൻ വേദാന്ത്; അഭിമാനമെന്ന് നടൻ മാധവൻ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: നീന്തൽ കുളത്തിൽ രാജ്യത്തിനായി ഒരിക്കൽ കൂടി അഭിമാനമായി മാറിയിരിക്കുകയാണ് നടൻ ആർ. മാധവന്റെ മകൻ വേദാന്ത് മാധവൻ. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപണിൽ വേദാന്ത് രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി.
പിതാവ് മാധവൻ ഇൻസ്റ്റഗ്രമിലൂടെയാണ് മകന്റെ നേട്ടം അറിയിച്ചത്. പരിശീലകൻ പ്രദീപിനും സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും മാധവൻ നന്ദി അറിയിച്ചു.
ഇതാദ്യമായല്ല വേദാന്ത് നീന്തൽ കുളത്തിൽ താരമാകുന്നത്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും 16കാരൻ വാരിക്കൂട്ടിയിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം മാർച്ചിൽ ലാത്വിയൻ ഓപൺ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
