ഖത്തർ അൾട്ര റൺ; രജിസ്ട്രേഷന് തുടക്കമായി
text_fieldsഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്ര റൺ റൂട്ട് മാപ്പ്
ദോഹ: ഖത്തറിന്റെ കിഴക്കു നിന്നും പടിഞ്ഞാറ് വരെ രാജ്യത്തിന്റെ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചുള്ള 90 കിലോമീറ്റർ ഓട്ടമത്സരമായ അൾട്ര മാരത്തൺ ഓട്ടത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദീർഘദൂര ഓട്ടത്തിനുള്ള രജിസ്ട്രേഷൻ ക്യു.എസ്.എഫ്.എ ആപ്ലിക്കേഷൻ വഴി നടത്താമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഡിസംബര്‍ 15നാണ് രാജ്യത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഓട്ടക്കാരുടെ മാരത്തൺ പ്രയാണം നടക്കുന്നത്. കിഴക്ക് ഷെറാട്ടണ്‍ പാര്‍ക്ക് മുതല്‍ പടിഞ്ഞാറ് ദുഖാന് ബീച്ച് വരെയുള്ള 90 കിലോമീറ്ററാണ് മാരത്തണ്‍. അഞ്ചിടങ്ങളിലായി വിശ്രമ കേന്ദ്രങ്ങളുണ്ടാകും. 12 മുതല്‍ 16 മണിക്കൂറാണ് ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം.
16ന് മുകളില്‍ പ്രായമുള്ള അത്ലറ്റുകൾക്കും അമച്വർ ഓട്ടക്കാർക്കും കായിക താൽപര്യമുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കുന്നതിനായി പുരുഷന്മാർക്കും വനിതകൾക്കും രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. മൂന്നു മാസമാണ് രജിസ്ട്രേഷന്റെ സമയം. വ്യക്തിഗതമായും ഗ്രൂപ്പായും മാരത്തണില്‍ പങ്കെടുക്കാം. ഗ്രൂപ്പാണെങ്കില് പരമാവധി ആറു പേരില്‍ കൂടാന്‍ പാടില്ല.
ദോഹ കോര്‍ണിഷിലെ ഷെറാട്ടണ്‍ പാര്‍ക്കിൽ നിന്നാണ് മത്സരം ആരംഭിക്കുന്നത്. അല്‍ ഷഹാനിയ, നസ്രന്യ, അല്‍ ഉവയ്ന, ക്യൂബന്‍ ആശുപത്രി എന്നിവിടങ്ങളിലും മാരത്തണ്‍ അവസാനിക്കുന്ന ദുഖാന് ബീച്ചിലുമായി അഞ്ചിടങ്ങളിലായാണ് വിശ്രമ സ്ഥലങ്ങൾ. മികച്ച ജനകീയ പങ്കാളിത്തമുള്ള അൾട്ര റണ്ണിൽ, 12 മുതൽ 16 മണിക്കൂറിനുള്ളിൽ അത്ലറ്റുകൾ ഫിനിഷ് ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.