You are here

ടേ​ണ​ർ, ഒ​രു സൂ​പ്പ​ർ ബം​പ​ർ

  • സ്​​പി​ന്ന​റാ​യി തു​ട​ങ്ങി​യ ടേ​ണ​ർ ബി​ഗ്​ ഹി​റ്റ​റാ​യി മാ​റു​േ​മ്പാ​ൾ വ​ണ്ട​റ​ടി​ക്കു​ന്ന​ത്​ 50 ല​ക്ഷ​ത്തി​ന്​ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​

23:40 PM
11/03/2019
ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ആസ്​ട്രേലിയയുടെ ആഷ്​​ടൺ ടേണറി​െൻറ ബാറ്റിങ്ങ്​

മൊ​ഹാ​ലി: ‘‘അ​വ​ർ എ​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​ത്​ എ​ന്തി​നാ​ണെ​ന്ന്​ എ​നി​ക്ക്​ മ​ന​സ്സി​ലാ​യി​ട്ടി​ല്ല’’ -​െഎ.​പി.​എ​ൽ 12ാം സീ​സ​ണി​​​െൻറ താ​ര​ലേ​ല​ത്തി​ൽ രാ​ജ​സ്​​ഥാ​ൻ ​േറാ​യ​ൽ​സ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ പു​തു​മു​ഖ​താ​ര​ത്തെ 50 ല​ക്ഷ​ത്തി​ന്​ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഞെ​ട്ടി​യ​വ​രി​ൽ ആ​ഷ്​​ട​ൺ ടേ​ണ​റു​മു​ണ്ടാ​യി​രു​ന്നു. ടേ​ണ​റി​​​െൻറ വി​ന​യം മാ​ത്ര​മ​ല്ല, ക​ളി​യു​ടെ ഏ​തു മേ​ഖ​ല​യി​ലാ​ണ്​ അ​യാ​ളു​ടെ മി​ക​വ്​ എ​ന്നു​ തീ​ർ​ത്തു​പ​റ​യാ​നാ​വാ​ത്ത ആ​രാ​ധ​ക​രു​ടെ ക​ൺ​ഫ്യൂ​ഷ​നും ആ ​വാ​ക്കു​ക​ളി​ലു​ണ്ട്.

അ​ത്ര​മേ​ൽ അ​സ്വാ​ഭാ​വി​ക ടേ​ണു​ക​ളാ​ൽ സ​മൃ​ദ്ധ​മാ​ണ്​ മൊ​ഹാ​ലി ഏ​ക​ദി​ന​ത്തി​ലൂ​ടെ താ​ര​മാ​യി മാ​റി​യ​ ടേ​ണ​റി​​​െൻറ ക​രി​യ​ർ. ക​രി​യ​റി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ​ത​ന്നെ ടേ​ണ​ർ ഇ​ന്ത്യ​യി​ലും ഒാ​സീ​സി​ലും ബി​ഗ്​ ഹി​റ്റാ​വു​േ​മ്പാ​ൾ സ​ന്തോ​ഷം​കൊ​ണ്ട്​ തു​ള്ളി​ച്ചാ​ടു​ന്ന​ത്​ ചു​ളു​വി​ല​ക്ക്​ ഒ​രു വെ​ടി​ക്കെ​ട്ടു​കാ​ര​നെ സ്വ​ന്ത​മാ​ക്കി​യ രാ​ജ​സ്​​ഥാ​നാ​ണ്. 

2012ൽ ​അ​ണ്ട​ർ 19 ക്രി​ക്ക​റ്റി​ൽ ​ഫൈ​ന​ൽ വ​രെ എ​ത്തി​യ ആ​സ്​​ട്രേ​ലി​യ​ൻ ടീ​മി​ൽ ടേ​ണ​റു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ പ​ക്ഷേ പേ​രെ​ടു​ത്ത​ത്​ ബൗ​ള​റാ​യി​ട്ടാ​ണ്. ടൂ​ർ​ണ​മ​​െൻറി​ൽ ആ​സ്​​ട്രേ​ലി​യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ്​ നേ​ടി​യ​യാ​ൾ. ആ​റു ക​ളി​ക​ളി​ൽ 16.18 ശ​രാ​ശ​രി​യും ആ​റു വി​ക്ക​റ്റു​മാ​ണ്​ അ​ന്ന്​ ഒാ​ഫ്​​സ്​​പി​ന്ന​റാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ടേ​ണ​ർ നേ​ടി​യ​ത്.

പി​ന്നീ​ട് ട്വ​ൻ​റി20​യി​ൽ​ പെ​ർ​ത്ത്​ ​സ്​​േ​കാ​ർ​ച്ചേ​ഴ്​​സി​​​െൻറ ഫി​നി​ഷ​റാ​യി​ട്ടാ​യി​രു​ന്നു രം​ഗ​​പ്ര​വേ​ശം. ബി​ഗ്​​ബാ​ഷ്​ ലീ​ഗി​ൽ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷ​ർ പേ​രും സ്വ​ന്ത​മാ​ക്കി. ഫ​സ്​​റ്റ്​ ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ ഷ​ഫീ​ൽ​ഡ്​ ഷീ​ൽ​ഡി​​​െൻറ ക​ളി​ക്കാ​ര​നാ​യി​രു​ന്ന ടേ​ണ​റു​ടെ സ്​​ട്രൈ​ക്ക്​ റേ​റ്റ്​ 162.58 ആ​യി​രു​ന്നു.

ഇ​തി​നി​ടെ, മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു​ ശ​സ്​​ത്ര​ക്രി​യ​ക​ൾ. എ​ന്നോ ​െഎ.​പി.​എ​ൽ ക​ളി​ക്കേ​ണ്ടി​യി​രു​ന്ന ടേ​ണ​ർ​ക്ക്​ മൂ​ന്നു​ സീ​സ​ണി​ലും ​ലേ​ല​ത്തി​ൽ ഭാ​ഗ​മാ​വാ​നാ​യി​ല്ല. അ​തി​നു​ശേ​ഷ​മാ​ണ്​ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​ലൂ​ടെ ​െഎ.​പി.​എ​ല്ലി​ലെ​ത്തു​ന്ന​ത്. ലേ​ല​ത്തി​ൽ എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ 50 ല​ക്ഷം അ​ടി​സ്​​ഥാ​ന​വി​ല ന​ൽ​കി​യാ​ണ്​ ​ ക്ല​ബ്​ അ​ദ്ദേ​ഹ​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. ‘എ​ന്തി​ന്​!’ എ​ന്ന്​ ലേ​ല​ത്തി​ൽ പ​െ​ങ്ക​ടു​ത്ത പ​ല​രും ട്രോ​ളി​യ ഒ​രു തി​ര​ഞ്ഞെ​ടു​പ്പ്.

യാ​ദൃ​ച്ഛി​ക​മാ​യാ​ണ്​ മൊ​ഹാ​ലി​യി​ൽ ടേ​ണ​ർ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. മാ​ർ​ക്ക​സ്​ സ്​​റ്റോ​യി​നി​സി​ന്​ വി​ര​ലി​ന്​ പ​രി​ക്കേ​റ്റി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ദ്യ ക​ളി​ക്കു​ശേ​ഷം മ​റ്റു ര​ണ്ടു ക​ളി​ക​ളി​ലും ടീം ​ബെ​ഞ്ചി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ടേ​ണ​ർ മൊ​ഹാ​ലി​യി​ലും അ​ങ്ങ​നെ തു​ട​രു​മാ​യി​രു​ന്നു. 

ത​​​െൻറ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ബാ​റ്റു ചെ​യ്യാ​നി​റ​ങ്ങു​േ​മ്പാ​ൾ ടീ​മി​ന്​ ജ​യി​ക്കാ​ൻ വേ​ണ്ട​ത്​ 83 പ​ന്തി​ൽ 130 റ​ൺ​സ്. പി​ന്നീ​ട​ങ്ങോ​ട്ട്​ സ​മ്മ​ർ​ദ​ത്തെ ടേ​ൺ ചെ​യ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന്​ സീ​നി​യ​ർ താ​ര​ങ്ങ​ളെ​വ​രെ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇൗ ​തു​ട​ക്ക​ക്കാ​ര​ൻ. താ​ഴ്​​ന്നു​വ​ന്ന പ​ന്തു​ക​ളെ സി​ക്​​സ​റാ​ക്കി തു​ര​ത്തി, ഭു​വ​നേ​ശ്വ​ർ കു​മാ​റി​െ​ന​യും ബും​റ​യെ​യും ഹ​താ​ശ​യ​രാ​ക്കി.

സ്​​പി​ന്ന​ർ​മാ​രാ​യ ചാ​ഹ​ലും കു​ൽ​ദീ​പ്​ യാ​ദ​വും വി​ര​ല​ട​വു​ക​ൾ പ​ല​ത്​ പ​യ​റ്റി​യെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല. വി​ക്ക​റ്റു​ക​ൾ​ക്കി​ട​യി​ൽ സ​മ​ർ​ഥ​മാ​യി ഡ​ബ്​​ളു​ക​ളും സിം​ഗ്​​ളു​ക​ളും നേ​ടി ഫീ​ൽ​ഡി​ങ് സെ​റ്റ​പ്പി​നെ​യും അ​സ്​​ഥി​ര​പ്പെ​ടു​ത്തി. ഒ​ടു​വി​ൽ 13 പ​ന്ത്​ ശേ​ഷി​ക്കെ ലോ​ങ്​​ഒാ​ണി​ലേ​ക്ക്​ പ​ന്ത്​ തി​രി​ച്ചു​വി​ട്ട് ​ ഒ​രു​ഘ​ട്ട​ത്തി​ൽ കൈ​വി​ട്ട ക​ളി​യെ ടീ​മി​​​െൻറ വ​രു​തി​യി​ലാ​ക്കി​യ​തി​​​െൻറ ഭാ​വ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു ആ ​മു​ഖ​ത്ത്. അ​തും ഒ​രു ടേ​ൺ ത​െ​ന്ന.

വി​മ​ർ​ശ​ന​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​നാ​കാ​റി​ല്ല –ശി​ഖ​ർ ധ​വാ​ൻ
മൊ​ഹാ​ലി: വി​മ​ർ​ശ​ന​ങ്ങ​ളെ ഗൗ​നി​ക്കാ​റി​ല്ലെ​ന്നും ക​ളി​യി​ൽ മാ​​ത്ര​മാ​ണ്​ ത​​​െൻറ ശ്ര​ദ്ധ​യെ​ന്നും ഇ​ന്ത്യ​ൻ ഒാ​പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ. ‘‘പ​ത്ര​ങ്ങ​ളൊ​ന്നും വാ​യി​ക്കാ​റി​ല്ല. എ​നി​ക്ക്​ ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളൊ​ന്നും തേ​ടി​പ്പോ​വാ​റി​ല്ല. ചു​റ്റി​ലും ന​ട​ക്കു​ന്ന​തൊന്നും ഞാ​ൻ അ​റി​യാ​റി​ല്ല.

എ​​െൻറ ലോ​ക​ത്ത്​ ഞാ​ൻ പൂ​ർ​ണ സം​തൃ​പ്​​ത​നാ​ണ്​’’ -നാ​ലാം ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ച്വ​റി ബാ​റ്റി​ങ്ങി​നു​ശേ​ഷം ശി​ഖ​ർ ധ​വാ​ൻ വ്യ​ക്​​ത​മാ​ക്കി. വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്തി​നെ പി​ന്തു​ണ​ക്കാ​നും ധ​വാ​ൻ മ​റ​ന്നി​ല്ല. ‘‘തു​ട​ക്ക​ക്കാ​ര​നാ​യ ​ഋ​​ഷ​ഭ്​​ പ​ന്തി​നെ സീ​നി​യ​ർ താ​രം മ​ഹേ​​ന്ദ്ര​സി​ങ്​​ ധോ​ണി​യു​മാ​യി താ​ര​ത​മ്യം​ചെ​യ്യ​രു​ത്.

ഏ​താ​നും മ​ത്സ​ര​ങ്ങ​ൾ​കൊ​ണ്ട്​ ഒ​രാ​ളെ വി​ല​യി​രു​ത്ത​രു​ത്. യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്. ’’ -ധ​വാ​ൻ പ​റ​ഞ്ഞു.

ഡി.​ആ​ർ.​എ​സി​നും വേ​ണോ റി​വ്യൂ​?

മും​ബൈ: ക​ളി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ സാ​േ​ങ്ക​തി​ക തി​ക​വ്​ ഉ​റ​പ്പാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ഡി​സി​ഷ​ൻ റി​വ്യൂ സി​സ്​​റ്റ​ത്തി​​​െൻറ (ഡി.​ആ​ർ.​എ​സ്) കൃ​ത്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു.  ഇ​ന്ത്യ - ആ​സ്​​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കി​ട​യി​ൽ ഡി.​ആ​ർ.​എ​സി​​​െൻറ പി​ഴ​വ്​ ആ​വ​ർ​ത്തി​ച്ച​തോ​ടെ ക​ളി​ക്കാ​രും മു​ൻ താ​ര​ങ്ങ​ളും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. റാ​ഞ്ചി ഏ​ക​ദി​ന​ത്തി​ൽ ഫി​ഞ്ചി​​​െൻറ പു​റ​ത്താ​വ​ൽ നേ​ര​ത്തേ ത​ന്നെ വി​വാ​ദം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

മൊ​ഹാ​ലി​യി​ലെ നാ​ലാം ഏ​ക​ദി​ന​ത്തി​ലും ഡി.​ആ​ർ.​എ​സ്​ തീ​രു​മാ​ന​വും വി​ഡി​േ​യാ​യും ര​ണ്ടു​വ​ഴി​ക്കാ​യ​തോ​ടെ വി​മ​ർ​ശ​നം ക​ന​ത്തു. ഇ​ന്ത്യ​യു​ടെ 358 റ​ൺ​സെ​ന്ന സ്​​കോ​റി​നെ ഒാ​സീ​സ്​ പി​ന്തു​ട​രു​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു വി​വാ​ദ രം​ഗം. ച​ഹ​ലി​​​െൻറ പ​ന്തി​ൽ ആ​ഷ്​​ട​ൺ ടേ​ണ​റെ പി​ടി​ച്ച ഋ​ഷ​ഭ്​ പ​ന്ത്​ അ​പ്പീ​ൽ ചെ​യ്​​തെ​ങ്കി​ലും അ​മ്പ​യ​ർ ഒൗ​ട്ട്​ കൊ​ടു​ത്തി​ല്ല. പി​ന്നീ​ടാ​ണ്​ പ​ന്തി​​​െൻറ ഉ​റ​പ്പി​ൽ ​കോ​ഹ്​​ലി റി​വ്യൂ ന​ൽ​കു​ന്ന​ത്. 

പി​ന്നീ​ടാ​ണ്​ നാ​ട​കീ​യ​ത. ഡി.​ആ​ർ.​എ​സ്​ ദൃ​ശ്യ​ത്തി​ൽ പ​ന്തും ബാ​റ്റും തൊ​ടു​ന്നി​ല്ല. എ​ന്നാ​ൽ, ‘സ്​​നി​ക്കോ മീ​റ്റ​റി​ൽ’ ബാ​റ്റ്​​ട​ച്ച്​ ദൃ​ശ്യ​മാ​യി. പ​ക്ഷേ, തേ​ഡ്​ അ​മ്പ​യ​റു​ടെ തീ​രു​മാ​നം  പ​ന്ത്​ വൈ​ഡെ​ന്ന്. 
‘ഡി.​ആ​ർ.​എ​സി​ന്​ സ്​​ഥി​ര​ത​യി​ല്ല -കോ​ഹ്​​ലി
ഡി.​ആ​ർ.​എ​സി​​​െൻറ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്​​ത്​ വി​രാ​ട്​ കോ​ഹ്​​ലി. നാ​ലാം ഏ​ക​ദി​ന​ത്തി​ലെ രം​ഗ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ്​ കോ​ഹ്​​ലി​യു​ടെ വി​മ​ർ​ശ​നം. ‘ഒാ​രോ ക​ളി ക​ഴി​യു​േ​മ്പാ​ഴും ഡി.​ആ​ർ.​എ​സ്​ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ക​ളി​യി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന നി​മി​ഷ​ങ്ങ​ളി​ൽ​പോ​ലും റി​വ്യൂ സി​സ്​​റ്റം കൃ​ത്യ​ത​യും സ്​​ഥി​ര​ത​യും പു​ല​ർ​ത്തു​ന്നി​ല്ല’ ​-കോ​ഹ്​​ലി പ​റ​ഞ്ഞു.

നാ​ണ​ക്കേ​ടി​​​െൻറ റെ​ക്കോ​ഡ്​
മൊ​ഹാ​ലി: ശി​ഖ​ർ ധ​വാ​െ​ൻ​യും (143), രോ​ഹി​ത്​ ശ​ർ​മ​യു​ടെ​യും (95) മി​ക​വി​ൽ 358 റ​ൺ​സ​ടി​ച്ചി​ട്ടും ഒാ​സീ​സി​നോ​ട്​ നാ​ലു വി​ക്ക​റ്റി​ന്​ തോ​റ്റ ഇ​ന്ത്യ മൊ​ഹാ​ലി​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്​ നാ​ണ​ക്കേ​ടി​​​െൻറ റെ​ക്കോ​ഡു​മാ​യി. തോ​ൽ​വി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റെ​ന്ന റെ​ക്കോ​ഡാ​ണ്​ ​െമാ​ഹാ​ലി​യി​ൽ കു​റി​ച്ച​ത്. 350ല​ധി​കം സ്​​കോ​ർ ചെ​യ്​​തി​ട്ടും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്​ ആ​ദ്യ​മാ​ണ്. രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ 27 ത​വ​ണ​യാ​ണ്​ 350ന്​ ​മു​ക​ളി​ൽ ഇ​ന്ത്യ സ്​​കോ​ർ ചെ​യ്​​ത​ത്. അ​തി​ൽ 24 ത​വ​ണ​യും ആ​ദ്യം ​ബാ​റ്റ്​ ചെ​യ്​​ത​പ്പോ​ൾ നേ​ടി​യ​ത്. 23ലും ​ജ​യി​ച്ച​പ്പോ​ൾ മൊ​ഹാ​ലി​യി​ൽ തോ​റ്റു. മ​റ്റു മൂ​ന്നും പി​ന്തു​ട​ർ​ന്ന്​ ജ​യി​ച്ച​താ​യി​രു​ന്നു.

Loading...
COMMENTS