86 തോൽവി; കോഹ്ലിക്ക് ഇത് നാണക്കേടിെൻറ റെക്കോഡ്
text_fieldsന്യൂഡൽഹി: നിർഭാഗ്യം ഇങ്ങനെയുമുണ്ടാവുമോ? കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയം ഉ റപ്പിച്ച കളി കൈവിട്ട ദിവസം വിരാട് കോഹ്ലിയുടെ പേരിൽ െഎ.പി.എല്ലിലെ രണ്ടു റെക്കോഡു കൾ പിറന്നു. ഒന്ന് അഭിമാനത്തോടെ ഒാർക്കാൻ ഇഷ്ടപ്പെടുേമ്പാൾ മറ്റൊന്ന് കോഹ്ലിയുടെ ഗ്ലാമർ പേരിന് മാറ്റുകുറക്കും.
ചെന്നൈ സൂപ്പർ കിങ്സിെൻറ വെറ്ററൻ താരം സുരേഷ് െറയ്നയെ (5086 റൺസ്) മറികടന്ന് െഎ.പി.എല്ലിൽ ടോപ് സ്കോറർ എന്ന െറക്കോഡ് കോഹ്ലി (5110) സ്വന്തം പേരിലാക്കിയതാണ് ആദ്യ റെക്കോഡ്.
12 വർഷത്തെ െഎ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ താരമെന്ന റെക്കോഡാണ് മറ്റൊന്ന്. കോഹ്ലി ഇതുവരെ 86 തോൽവി വഴങ്ങിയ ക്യാപ്റ്റനായി. കൊൽക്കത്തയുടെ റോബിൻ ഉത്തപ്പ (85), മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ (81) എന്നിവരെയാണ് കോഹ്ലി ഇൗ സീസണിൽ മറികടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
