സെവാഗിെൻറ റെക്കോർഡ് തകർത്ത് കോഹ്ലി; മുന്നിൽ ഗവാസ്കർ മാത്രം
text_fieldsഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ മറ്റൊരു റെക്കോർഡ് കൂടി. ഏറ്റവും വേഗത്തിൽ 6000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ സുനിൽ ഗവാസ്കറിന് തൊട്ടു താഴെയാണ് ഇപ്പോൾ കോഹ്ലിയുടെ സ്ഥാനം. ഇന്ത്യയുടെ മുൻ വെടിക്കെട്ട് താരം വിരേന്ദർ സെവാഗിെൻറ റെക്കോർഡാണ് കോഹ്ലി മറികടന്നത്.
തെൻറ 70ാമത്തെ ടെസ്റ്റിൽ 119ാമത്തെ ഇന്നിങ്സിലാണ് കോഹ്ലി റെക്കോർഡ് കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലായിരുന്നു നായകൻ പുതിയ നേട്ടം കുറിച്ചത്. 65 ടെസ്റ്റിൽ 6000 റൺസ് കുറിച്ച ഗവാസ്കർ ഒന്നാമതും 70 ടെസ്റ്റിൽ അത്രയും റൺസ് അടിെച്ചടുത്ത കോഹ്ലി രണ്ടാമതുമാണ്. സെവാഗ് 72 ടെസ്റ്റിലും രാഹുൽ ദ്രാവിഡ് 73 ടെസ്റ്റുകളിലുമാണ് 6000 റൺസെടുത്തത്. സചിനാകെട്ട 76 ടെസ്റ്റുകളിലും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
