ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വാൻഡൈക് മികച്ച താരം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ മികച്ച താരമായി ലിവർപൂളിെൻറ ഡച്ച് ഡിഫൻഡ ർ വിർജിൽ വാൻഡൈക് തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിലെ സഹതാരങ്ങളായ മുഹമ്മദ് സലാ ഹ്, സാദിയോ മാനെ, മാഞ്ചസ്റ്റർ സിറ്റി ത്രയം റഹീം സ്റ്റെർലിങ്, സെർജിയോ അഗ്യുറോ, ബെർണാഡോ സിൽവ, ചെൽസിയുടെ ഏഡൻ ഹസാർഡ് എന്നിവരെ മറികടന്നാണ് വാൻഡൈകിെൻറ നേട്ടം.
നേരത്തേ പ്ലെയേഴ്സ് ഫുട്ബാൾ അസോസിയേഷെൻറ മികച്ച താരത്തിനുള്ള പുരസ്കാരവും 27കാരൻ സ്വന്തമാക്കിയിരുന്നു. 75 ദശലക്ഷം പൗണ്ടിന് 2018 ജനുവരിയിൽ സതാംപ്ടണിൽനിന്ന് ലിവർപൂളിലെത്തിയ വാൻഡൈക് പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങി.
20 മത്സരങ്ങൾ ലിവർപൂൾ ഗോൾ വഴങ്ങാതിരുന്നതിൽ താരത്തിെൻറ പങ്ക് നിർണായകമായിരുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് സീസണിലെ മികച്ച താരം ലിവർപൂളിൽനിന്ന് തന്നെയാവുന്നത്. 2017-18 സീസണിൽ സലാഹ് ആയിരുന്നു ജേതാവ്.
