You are here

വടക്കു കിഴക്കൊരു ‘വൈശാഖ’സന്ധ്യ

vysakh
നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് ക്യാ​പ്​​റ്റ​ൻ ബെ​ർ​ത്ത​ലോ​മി​യോ ഒ​ഗ്​​ബെ​ച്ച​യി​ൽ​നി​ന്ന്​ സ​മ്മാ​ന​മാ​യി ഒ​പ്പി​ട്ട പ​ന്ത്​ സ്വീ​ക​രി​ക്കു​ന്ന വൈ​ശാ​ഖ്

കോ​ഴി​ക്കോ​ട്​: വ​ല​തു​കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്നി​ട്ടും അ​ട​ങ്ങാ​ത്ത ഫു​ട്​​ബാ​ൾ പ്രേ​മ​വു​മാ​യി ക​ളം​വാ​ഴു​ന്ന വൈ​ശാ​ഖി​ന്​ അ​ങ്ങ​ക​ലെ ഗു​വാ​ഹ​തി​യി​ൽ വ​ലി​യൊ​രു അം​ഗീ​കാ​രം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (​െഎ.​എ​സ്.​എ​ൽ) നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ ഗു​വാ​ഹ​തി ഇ​ന്ദി​ര​ഗാ​ന്ധി സ്​​റ്റേ​ഡി​യ​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ നേ​രി​ടു​േ​മ്പാ​ൾ മു​ഖ്യാ​തി​ഥി​ക​ളി​ലൊ​രാ​ളാ​യി വൈ​ശാ​ഖു​മു​ണ്ടാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ ടീം 1-0​ന്​ ജ​യി​ച്ചു ക​യ​റു​ക​യും ചെ​യ്​​തു. വൈ​ശാ​ഖി​നെ ‘ഫാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്​’ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു. ​നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ കൂ​ടി​യാ​യ ബെ​ർ​ത്ത​ലോ​മി​യോ ഒ​ഗ്​​ബെ​ച്ച​ക്ക്​ സ​മ്മാ​നം ന​ൽ​കി​യ​തും ഇൗ 24​കാ​ര​നാ​യി​രു​ന്നു. പ​ക​രം മ​ത്സ​ര​ത്തി​ലെ പ​ന്ത്​ വൈ​ശാ​ഖി​ന്​ ​െഎ.​എ​സ്.​എ​ൽ അ​ധി​കൃ​ത​ർ സ​മ്മാ​നി​ച്ചു. 

ഇൗ ​മാ​സം 20ന്​ ​ക​ല്ലാ​നോ​ട്​ ന​ട​ന്ന  ടൂ​ർ​ണ​മ​​െൻറി​ൽ ശാ​രീ​രി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​ത്ത​വ​ർ​ക്കൊ​പ്പം ക്ര​ച്ച​സി​ലൂ​ന്നി പ​ന്ത്​ ത​ട്ടു​ന്ന വൈ​ശാ​ഖി​​​െൻറ വി​ഡി​യോ ട്വി​റ്റ​റി​ൽ കണ്ട​ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ ​േകാ​ച്ച്​ എ​ൽ​കോ ഷ​േ​ട്ടാ​റി​​ അ​തി​ഥി​യാ​യി ഗു​വാ​ഹ​ത്തി​യി​േ​ല​ക്ക്​ ക്ഷ​ണി​ച്ച​ു. കൂ​ട്ടു​കാ​ര​നൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ​െവെ​ശാ​ഖ്​ ഒ​റ്റ​ക്കാണ്​ ഗു​വാ​ഹ​തി​യി​േ​ല​ക്ക്​​ പ​റ​ന്ന​ത്. ക​ളി​ക്കു​ശേ​ഷം, ഞാ​യ​റാ​ഴ​്​​ച നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ന്തു ത​ട്ടാ​നും അ​വ​സ​രം  ല​ഭി​ച്ചു. ‘ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഇത്​. കളിക്കാരും കോച്ചും അഭിനന്ദിച്ചു’ -വൈശാഖ്​ മാധ്യമത്തോട്​ പറഞ്ഞു. 

ക്ര​ച്ച​സി​​​െൻറ സ​ഹാ​യ​ത്താ​ൽ ന​ന്നാ​യി ക​ളി​ക്കു​ന്ന വൈ​ശാ​ഖ്, വോ​ളി​ബാ​ൾ താ​രം കൂ​ടി​യാ​ണ്. സി​റ്റി​ങ്​​ ​േവാ​ളി​ബാ​ളി​ൽ കേ​ര​ള ക്യാ​പ്​​റ്റ​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ ജി​ല്ല ജൂ​നി​യ​ർ ടീം ​സെ​ല​ക്​​ഷ​നാ​യി ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​േ​മ്പാ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ത​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​മാ​ണ്​ വ​ല​തു​കാ​ൽ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്. പേ​രാ​​മ്പ്ര എ​ര​വ​ട്ടൂ​ർ തി​രു​മം​ഗ​ല​ത്ത്​ റി​ട്ട. അ​ധ്യാ​പ​ക​നാ​യ ശ​ശി​ധ​ര​​​െൻറ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ  ഇ​ടു​ക്കി വ​ണ്ട​ൻ​മേ​ട്​ ​െകാ​ച്ചി​റ​യി​ൽ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്​െ​​പ​ൻ​സ​റി​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്. ന​ന്ദ​കി​ഷോ​റാ​ണ്​ സ​ഹോ​ദ​ര​ൻ. 

Loading...
COMMENTS