Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഛേത്രി മെസിക്കൊപ്പം;...

ഛേത്രി മെസിക്കൊപ്പം; മുന്നിൽ കൃസ്റ്റ്യാനോ മാത്രം

text_fields
bookmark_border
Sunil Chhetri close to Leo Messis record
cancel

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോൾ താരങ്ങളുടെ ഗോൾ വേട്ടയിൽ അർജൻറീനൻ ഇതിഹാസം ലയണൽ മെസിക്കൊപ്പമെത്തി ഇന്ത്യയുടെ അഭിമാനം സുനിൽ ഛേത്രി. കളിക്കളത്തില്‍ സജീവമായുള്ള താരങ്ങളുടെ ഗോള്‍വേട്ടയില്‍ ഛേത്രിക്ക്​ മുന്നിലുള്ളത്​ ഇനി പോർച്ചുഗലി​​​െൻറ കൃസ്റ്റ്യാനോ മാത്രം.

കെനിയക്കെതിരായ ഇൻറർകോണ്ടിനൻറൽ കപ്പ്​ ഫൈനലി​​​െൻറ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളിലൂടെയാണ്​ ഛേത്രി ഇതിഹാസ താരത്തിനൊപ്പമെത്തിയത്​. ഇതോടെ ഛേത്രിയുടെ ഗോളെണ്ണം 64 ആയി. രണ്ടാം സ്ഥാനത്ത്​ ഛേത്രിക്കൊപ്പമുള്ള മെസി 124 മത്സരങ്ങളിലാണ്​ 64 ഗോളുകള്‍ നേടിയത്​. പോര്‍ച്ചുഗലി​​​െൻറ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പട്ടികയില്‍ ഒന്നാമത്​. 81 ഗോളുകളാണ് റോണോയുടെ സമ്പാദ്യം. 

ലോകകപ്പ്​ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഛേത്രിയെ പിന്തള്ളാൻ മെസിക്ക്​  കഴിയുമെങ്കിലും അതുവരെ ഇന്ത്യയുടെ വിജയ ഛേത്രിക്ക്​ അർജൻറീനൻ ഇതിഹാസത്തിനൊപ്പം സ്ഥാനം പങ്കിടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel Messimalayalam newssports newssunil chetriIntercontinental Cup 2018
News Summary - Sunil Chhetri close to Leo Messi's record of goal-sports news
Next Story