You are here

രാജു പോൾ വിരമിക്കുമ്പോൾ.......

  • കോതമംഗലം സെൻറ്​ ജോർജ്​ സ്​കൂളിനെ സ്​കൂൾ കായിക മേളയിൽ മുന്നിലെത്തിച്ച കായികാധ്യാപകൻ വിട പറയുന്നു

സംസ്​ഥാന സ്​കൂൾ കായിക മേളയിൽ ചാമ്പ്യന്മാരായ എറണാകുളം ജില്ല ടീമിനൊപ്പം കോച്ച്​ രാജു പോൾ (ബൈജു കൊടുവള്ളി)

സംസ്ഥാന സ്കൂൾ കായികോത്സവം എന്ന്​ വിളിപ്പേരുള്ള കായിക മേളയുടെ 2018 പതിപ്പിന്​ സമാപനമായി. പ്രളയ ദുരന്തത്തി​​െൻറ പേരിൽ മെഡലും ട്രോഫികളുമില്ലാതെ ചെലവ് ചുരുക്കിയ കായികോത്സവത്തിലെ വെടിക്കെട്ടായി കരുതുന്ന റെക്കോഡുകളും കുറവാണെന്നാണ് തിരുവനന്തപുരത്ത് നിന്നുള്ള വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. മൂന്ന് ദിവസം കൊണ്ട് ‘ഓടിച്ച്​’ തീർക്കാനുള്ള ശ്രമം കൗമാര കായിക താരങ്ങളെ എങ്ങനെ ബാധിച്ചുവെന്നതും ചർച്ച ചെയ്യേണ്ടതാണ്. നൂറു രൂപയുടെ മെഡൽ പോലും നൽകാത്ത ഈ മേളയെ കായികോത്സവം എന്ന് വിളിക്കാനാവില്ല.

രാജു പോൾ
 

ഗെയിംസും അത്​ലറ്റിക്സുമായി എട്ട് ദിവസത്തിലേറെ നീണ്ട യഥാർഥ ഉത്സവനാളുകളാണ് സ്കൂൾ കായികമേളയുടെ തകർപ്പൻ സ്മരണകൾ. മലപ്പുറത്തെയും തിരുവനന്തപുരം കടപ്പുറം ഭാഗങ്ങളിലെയും മിടുക്കരുടെ ഫുട്ബാൾ പാടവം. തൃശൂരിൽ നിന്നും കോഴിക്കോട് നിന്നും വിജയത്തി​​െൻറ സ്മാഷുതിർക്കുന്ന വോളി താരങ്ങൾ. ഖൊ ഖൊ യിലെ പാലക്കാടൻ മെയ് വഴക്കം. എറണാകുളത്ത്​ നിന്നുള്ള ബാസ്ക്കറ്റ്ബാൾ പ്രതിഭകൾ...... സംസ്ഥാന സ്കൂൾ ഗെയിംസിലെ കാഴ്ച്ചകൾ എന്നും പ്രതീക്ഷയേകുന്നതായിരുന്നു. പിന്നീട് മേഖലാ മത്സരങ്ങളും മറ്റുമായി പത്രങ്ങളുടെ ലോക്കൽ പേജുകളിൽ സ്കൂൾ ഗെയിംസ് ഒതുങ്ങി. ഗെയിംസിനൊപ്പവും അല്ലാതെയും നടത്തിയപ്പോൾ അത്​ലറ്റിക്സിന് പ്രാധാന്യം കുറഞ്ഞിരുന്നില്ല.

​െക.പി. തോമസ്​ മാഷി​​െൻറ കീഴിൽ കോരുത്തോട്​ സി.കെ.എം.സ്​കൂളും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയും സംസ്​ഥാന സ്​കൂൾ കായികമേളയിൽ ഒന്നര പതിറ്റാ​ണ്ടോളം അപരാജിത രാജാക്കന്മാരായി വിലസുന്ന കാലത്താണ്​ എറണാകുളം കോതമംഗലം സ​െൻറ്​ ജോർജ്​ സ്​കൂളും മാർ ബേസിൽ സ്​കൂളും നേട്ടങ്ങൾ തേടി ട്രാക്കിലേക്കെത്തുന്നത്​. മാർ ബേസിലിനായി ജിമ്മി ജോസഫും സ​െൻറ്​ ജോർജിനായി രാജു പോളും പരിശീലകരായി സ്​കുൾ മാറിയെത്തി. കോഴിക്കോട്​ ഫിസിക്കൽ എജുക്കേഷൻ കോളജിൽ നിന്ന്​ കായികാധ്യാപനം പഠിച്ച ഇരുവരും മികച്ച താരങ്ങളെ വളർത്തിയെടുത്തു. ജിമ്മി ജോസഫ്​ പിന്നീട്​ പതുക്കെ പിൻവലിഞ്ഞു.

രാജു പോൾ സ​െൻറ്​ ജോർജ്​ സ്​കൂൾ ടീമിനൊപ്പം
 

2002ൽ പാലക്കാട്ട്​ നടന്ന മേളയിൽ കോരുത്തോടിന്​ പിന്നിൽ 37 പോയൻറുമായി സ​െൻറ്​ ജോർജി​​െൻറ ‘മൊട്ടക്കൂട്ടം’ വരവറിയിക്കുകയായിരുന്നു. അടുത്ത വർഷം കണ്ണൂരിലും കോരുത്തോടിന്​ പിന്നിലായി. പിന്നീട്​ ഇ​ൗ വർഷം വരെ പത്തു വട്ടമാണ്​ സ​െൻറ്​ ജോർജ് ചാമ്പ്യൻ സ്​കൂളായത്​. എട്ടു തവണ ദേശീയ സ്​കൂൾ മീറ്റിലും ഏറ്റവും കൂടുതൽ പോയൻറിനുടമകളായി. മാർബേസിലും സ​െൻറ്​​ ജോർജും തമ്മിൽ ട്രാക്കിനകത്തും പുറത്തുമുള്ള പോരായിരുന്നു സംസ്​ഥാന സ്​കൂൾ കായികമേളകളിലെ ചൂടുള വാർത്ത. സ്​കൂളിന്​ പോയൻറ്​ നേടാനായി സംസ്​ഥാനത്തിനകത്ത്​ നിന്നും പുറത്ത്​ നിന്നും താരങ്ങളെ എത്തിച്ച്​ ഇരുകൂട്ടരും രംഗം കൊഴുപ്പിച്ചു.

ഇത്തവണയും മണിപ്പൂരിൽ നിന്നുള്ള താരങ്ങൾ സ​െൻറ്​ ജോർജ്​ നിരയിലുണ്ടായിരുന്നു. അര പോയൻറ്​ വ്യത്യാസത്തിൽ സ​െൻറ്​ ജോർജ്​
2011ൽ മാർ ബേസിലിനെ മറികടന്നതാണ്​ ഇൗ വാശിക്കളിയുടെ പാരമ്യം. റോമൻ കത്തോലിക്ക വിഭാഗത്തി​​െൻറ സ​െൻറ്​ ജോർജും യാക്കോബായക്കാരുടെ മാർ ബേസിലും ഏറ്റു​മുട്ടു​േമ്പാൾ കോതമംഗലത്തുകാരും രണ്ട്​ ചേരിയിലായിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാട്ടും ചാലക്കുടിയിലും
തിരുവല്ലയിലുമെല്ലാം സംസ്​ഥാന സ്​കൂൾ കായികമേള നടക്കു​േമ്പാൾ ഇരുചേരിയിലെയും ഉത്സാഹക്കമ്മറ്റിക്കാർ ട്രാക്കിനരികെയുണ്ടായിരുന്നു. വിജയങ്ങളിൽ ആഹ്ലാദിച്ച അക്കൂട്ടർ തോൽവികളിൽ പ്രകോപിതരാകുന്നതും കണ്ടിട്ടുണ്ട്​. ‘കോതമംഗലം ഒളിമ്പിക്​സ്​ ’ എന്ന്​ മറ്റ്​ പരിശീലകർ സംസ്​ഥാന സ്​കൂൾ കായികമേളയെ കളിയാക്കിയതിനും കാരണം മറ്റൊന്നല്ല. സ്​കൂളുകളുടെ സൽപ്പേരിനായി മാ​ത്രം പ്രയത്​നിക്കുകയും അത്​ലറ്റിക്​സ്​ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ ജൂനിയർ മീറ്റടക്കമുള്ളവയിൽ പ​െങ്കടുക്കാതിരിക്കുകയും ചെയ്യുന്ന ‘കോതമംഗലം ടാറ്റിക്​സും’ ഏറെ വിമർശന വിധേയമായിരുന്നു.

സ്​കൂൾ കായിക മേളയിൽനിന്ന്​
 

സ​െൻറ്​ ജോർജി​​െൻറ നേട്ടങ്ങളിലെ പ്രധാനപങ്കാളിയായ രാജുപോളിന്​ തിരുവനന്തപുരത്തെ കായികോത്സവം കരിയറിലെ അവസാനത്തേതായിരുന്നു. അടുത്ത മെയ്​ 31ന്​ ഇദ്ദേഹം വിരമിക്കും. തല്ലും തലോടലുമേറ്റ ഇൗ കായികാധ്യാപകന്​ തികഞ്ഞ സംതൃപ്​തി മാ​ത്രമാണുള്ളത്​. ​െക.എം ബീനമോളും സിനി ജോസും അനിൽഡ തോമസും വി.ബി ബിനീഷും അടക്കമുള്ള മികച്ച താരങ്ങളെ തുടക്കത്തിൽ പരിശീലിപ്പിച്ചത്​ രാജുപോളായിരുന്നു. ദേശീയ സ്​കൂൾമീറ്റുകളിൽ അത്യുജ്വല മികവ്​ പുറത്തെടുത്ത പി.ബി ഗിരീഷും ഇ.എം ഇന്ദുലേഖയുമുൾപ്പെടെ എങ്ങുമെത്താതെ പോയ ശിഷ്യരും ശിഷ്യകളുമുണ്ട്​. സ​െൻറ്​ ജോർജിനായി ഇനി ത​ന്ത്രങ്ങൾ മെനയാനുണ്ടാവി​ല്ലെന്നാണ്​ രാജുപോൾ പറയുന്നത്​. കഴിഞ്ഞ വർഷത്തെ ആറാം സ്​ഥാനത്തിൽ നിന്ന്​ സ്​കൂളിനെ ജേതാക്കളാക്കി അഭിമാനത്തോടെയാണ്​ മടക്കം.

Loading...
COMMENTS