ഒഗ്ബേചെയെ റാഞ്ചി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: നോർത്ത് ഈസ്റ്റിൽനിന്ന് കോച്ചിനെ റാഞ്ചിയതിനുപിന്നാലെ ഗോളടിവീരൻ നൈജീ രിയൻ താരം ബർത്ലോമിയോ ഒഗ്ബേചെയെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. സ്കോറിങ് മറക്കുന്ന മുന്നേറ്റനിരക്ക് മൂർച്ച കൂട്ടാനാണ് കഴിഞ്ഞ സീസണിലെ ഗ്ലാമർ താരവും നോർത്ത് ഈസ്റ്റിെൻറ ടോപ് സ്കോററുമായ ഒഗ്ബേചെയെ പൊന്നുംവിലക്ക് കേരള ടീം വാങ്ങിയത്.
34കാരൻ കഴിഞ്ഞ സീസണിൽ 12 ഗോൾ നേടിയിട്ടുണ്ട്. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ഗ്രീസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയശേഷം 2018ലാണ് ഒഗ്ബേചെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടി ഐ.എസ്.എല്ലിൽ ബൂട്ടണിയുന്നത്. 2002 മുതൽ 2005 വരെ നൈജീരിയൻ ദേശീയ ടീമിൽ അംഗമായിരുന്നു. 2002ൽ ദക്ഷിണ കൊറിയൻ ലോകകപ്പിൽ നൈജീരിയക്കുവേണ്ടി കളിച്ചു.
