Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസ്വ​ർ​ണ​പ്പ​റ​വ​യാ​യി ...

സ്വ​ർ​ണ​പ്പ​റ​വ​യാ​യി  നി​വ്യ ആ​ൻ​റ​ണി

text_fields
bookmark_border
സ്വ​ർ​ണ​പ്പ​റ​വ​യാ​യി  നി​വ്യ ആ​ൻ​റ​ണി
cancel
camera_alt??????? ????????? ???????? ????????? ???????????????????? ???????????????? ??????????????? ???????? ????????? ????????????????? ?????? ????????
വ​ഡോ​ദ​ര: സ്വ​ർ​ണ​പ്പ​റ​വ​യാ​യി നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ കേ​ര​ള​ത്തിെ​ൻ​റ നി​വ്യ ആ​ൻ​റ​ണി ദേ​ശീ​യ ജൂ​നി​യ​ർ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ പോ​ൾ​വാ​ൾ​ട്ടി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ചു. സ്വ​ന്തം പേ​രി​ലു​ള്ള റെ​ക്കോ​ഡ് മാ​റ്റി​യെ​ഴു​തി​യാ​ണ് മ​ഞ്ച​ൽ​പ്പൂ​ർ സ്​​പോ​ർ​ട്സ്​ കോം​പ്ല​ക്സി​നെ ഭാ​വി​താ​രം പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച​ത്. 2015 റാ​ഞ്ചി​യി​ൽ സ്​​ഥാ​പി​ച്ച 3.21 മീ​റ്റ​ർ 3.35 ആ​ക്കി​യാ​ണ് നി​വ്യ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 

പോ​ൾ​വാ​ൾ​ട്ട് പി​റ്റി​ൽ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ത​ന്നോ​ടു​ത​ന്നെ​യു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു നി​വ്യ ആ​ൻ​റ​ണി. 2.70തി​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. മു​ഖ്യ എ​തി​രാ​ളി മൂ​ന്നു മീ​റ്റ​റി​ൽ ത​ന്നെ പ​രാ​ജ​യം സ​മ്മ​തി​െ​ച്ച​ങ്കി​ലും പു​തി​യ ഉ​യ​ര​ത്തി​നു കൊ​തി​ച്ച കേ​ര​ള താ​രം 3.35 ചാ​ടി റെ​ക്കോ​ഡ് തി​രു​ത്തി. പി​ന്നീ​ട് 3.40 മീ​റ്റ​ർ ചാ​ടി ഇ​ത് ഭേ​ദ​പ്പെ​ടു​ത്തു​ന്ന​തി​ന് ശ്ര​മി​െ​ച്ച​ങ്കി​ലും മി​ക​ച്ച സ്​​റ്റാ​ർ​ട്ടി​ങ് കി​ട്ടാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​യി. 3.40 മീ​റ്റ​ർ താ​ണ്ടു​ന്ന​തി​ന് പ​ല​പ്പോ​ഴാ​യി എ​ട്ടു ത​വ​ണ സ്​​റ്റാ​ർ​ട്ട് ചെ​യ്​​തെ​ങ്കി​ലും പി​ന്തി​രി​ഞ്ഞു. അ​വ​സാ​ന ശ്ര​മ​ത്തി​ൽ അ​ത്യു​ജ്ജ്വ​ല​മാ​യി കു​തി​ച്ചു​യ​ർ​െ​ന്ന​ങ്കി​ലും ഫി​നി​ഷി​ങ്ങി​ൽ പി​ഴ​ച്ചു. 

സ്വ​ന്തം കോ​ച്ച് സ​തീ​ഷ് കു​മാ​റിെ​ൻ​റ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​യി​രു​ന്നു നി​വ്യ ചാ​ടി​യ​ത്. ക​ല്ല​ടി എ​ച്ച്.​എ​സ്​.​എ​സി​ലെ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി, പാ​ലാ ജം​പ്സ്​ അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ലി​ക്കു​ന്ന​ത്​. ഇ​ക്ക​ഴി​ഞ്ഞ സം​സ്​​ഥാ​ന സ്​​കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ 3.45 മീ​റ്റ​ർ ചാ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് വേ​ദി​യാ​യ ക​ഴി​ഞ്ഞ ദേ​ശീ​യ സ്​​കൂ​ൾ മീ​റ്റി​ൽ വെ​ള്ളി​യി​ലൊ​തു​ങ്ങി​യ​തിെ​ൻ​റ മു​ഴു​വ​ൻ സ​ങ്ക​ട​വും തീ​ർ​ത്താ​ണ് മ​ഞ്ച​ൽ​പ്പൂ​രി​ൽ നി​വ്യ പു​ഞ്ചി​രി വി​രി​യി​ച്ച​ത്. തു​ർ​ക്കി​യി​ൽ ന​ട​ന്ന ലോ​ക സ്​​കൂ​ൾ മീ​റ്റി​ൽ വെ​ങ്ക​ല​വും ഈ ​മി​ടു​ക്കി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ത്തു​പ​റ​മ്പി​നു സ​മീ​പം കോ​ള​യാ​ടി​ലെ എ​ട​ക്കു​ടി വീ​ട്ടി​ൽ എ.​സി. ആ​ൻ​റ​ണി​യു​ടെ​യും റെ​ജി​യു​ടെ​യും മ​ക​ളാ​ണ് നി​വ്യ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national junior meetnivya antony
News Summary - nivya antony
Next Story