Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമെസ്സി അതിസാമർഥ്യമുള്ള...

മെസ്സി അതിസാമർഥ്യമുള്ള വന്യമൃഗം; ഖത്തർ ലോകകപ്പിൽ കളിക്കും -സാവി

text_fields
bookmark_border
മെസ്സി അതിസാമർഥ്യമുള്ള വന്യമൃഗം; ഖത്തർ ലോകകപ്പിൽ കളിക്കും -സാവി
cancel

2022 ലോകകപ്പിന്​ മുമ്പായി അർജ​ൈൻറൻ ഫുട്​ബാൾ ഇതിഹാസം ലയണൽ മെസ്സി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഇൗയിടെയായി പ്രചരിച്ചിരുന്നു. ആറ്​ തവണ ബാലൺ ഡി ഒാർ പുരസ്​കാരമടക്കം നേടിയ മെസ്സി അർജൻറീനക്ക് കിരീടം സമ്മാനിക്കാതെ പടിയിറങ്ങുമെന്ന ഉൗഹാപോഹങ്ങൾ നിരാശയോടെയായിരുന്നു ആരാധകർ കേട്ടത്​. എന്നാൽ, അതിന്​ മറുപടിയുമായി എത്തിയിരിക്കുകയാണ്​ മുൻ ബാഴ്​സലോണ താരം സാവി. 

2022 ലോകകപ്പിന്​ മുമ്പായി മെസ്സി വിരമിക്കില്ലെന്നും താരം അർജൻറീന ടീമിലുണ്ടാവുമെന്നും സാവി പറഞ്ഞു. ലിയോ അദ്ദേഹത്തിന്​ തോന്നുന്ന കാലത്തോളം കളിക്കും. ശാരീരികമായി നോക്കുകയാണെങ്കിൽ അദ്ദേഹം ഇപ്പോഴും അതിവേഗതയും കരുത്തുമുള്ളയാളാണ്​​. അതിസാമർഥ്യമുള്ള വന്യമൃഗമാണ്​ മെസ്സി. ഖത്തർ ലോകകപ്പിൽ താരം കളിക്കുമെന്ന കാര്യത്തിൽ എനിക്ക്​ ഒരു സംശയവുമില്ല.. -സാവി കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പി​​െൻറ സമയമാകു​േമ്പാഴേക്കും ലയണൽ മെസ്സിക്ക്​ 35 വയസ്​ പൂർത്തിയാകും. മൂന്ന്​ കോപ അമേരിക്ക ഫൈനലുകളിലെ ദയനീയ പരാജയവും 2014ൽ ജർമ്മനിയോട്​ ലോകകപ്പ്​ ഫൈനലിൽ തോറ്റതും മെസ്സിക്ക്​ വലിയ ആഘാതമായിരുന്നു സൃഷ്​ടിച്ചത്​. എന്നാൽ, ഇൗ സീസണിലെ ലാലിഗയിൽ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ മെസ്സിക്ക്​ ഇനിയും അദ്​ഭുതങ്ങൾ കാട്ടാനാകുമെന്ന പ്രതീക്ഷയിലാണ്​ ആരാധകരും ടീമും.

അതേസമയം, സാവി ബാഴ്‌സലോണ പരിശീലകനായെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ എ​​െൻറ പ്രധാന ലക്ഷ്യം ബാഴ്‌സലോണയാണ്. അതാണെ​​െൻറ വീട്​. അവിടേക്കെത്തുകയെന്നത്​ വലിയ സ്വപ്‌നമാണ്. നിലവില്‍ അല്‍ സാദിനെ കിരീടത്തിലെത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളതെന്നും സാവി പറഞ്ഞു. അതേസമയം കോവിഡ് സ്ഥിരീകരിച്ച സാവി ഐസൊലേഷനിൽ കഴിയുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiXavi hernandez
News Summary - Messi is an animal and will play at 2022 World Cup in Qatar, says Xavi
Next Story