You are here

16ാം വ​യ​സ്സി​ൽ ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ൽ  താ​ര​മാ​യി മ​നു​ഭാ​ക​ർ

22:30 PM
08/04/2018
വ​നി​ത വി​ഭാ​ഗം 10 മീ. ​എ​യ​ർ പി​സ്​​റ്റ​ളി​ൽ സ്വ​ർ​ണം നേ​ടി​യ മ​നു ഭാ​ക​റി​നെ ആ​​​േ​ശ്ല​ഷി​ക്കു​ന്ന വെ​ള്ളി ജേ​താ​വ്​ ഹീ​ന സി​ദ്ദു
ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​: ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ലെ അ​ദ്​​ഭു​ത​ബാ​ലി​ക​യാ​യി ഇ​ന്ത്യ​യു​ടെ മ​നു ഭാ​ക​ർ. ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ ടീ​മി​ലെ​ത്തി ഒ​രു​വ​ർ​ഷം കൊ​ണ്ട്​ ലോ​ക​ക​പ്പി​ലും ഇ​പ്പോ​ൾ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞ്​ 16കാ​രി രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​ന​മാ​യി. കാ​യി​ക​ത​രാ​മാ​വാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന ഹ​രി​യാ​ന​ക്കാ​രി​യെ പോ​ലെ ബോ​ക്​​സി​ങ്ങും ടെ​ന്നി​സും സ്​​കേ​റ്റി​ങ്ങു​മാ​യി​രു​ന്നു മ​നു​വി​​െൻറ കൗ​മാ​ര​നാ​ളി​ലെ ഇ​ഷ്​​ടം.

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ മാ​ത്ര​മാ​യി​രു​ന്നു തോ​ക്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നാ​വി​ക​സേ​ന​യി​ൽ ചീ​ഫ്​ എ​ഞ്ചി​നീ​യ​റാ​യ അ​ച്​ഛ​ൻ രാം ​കി​ഷ​ൻ ഭാ​ക​ർ സ​മ്മാ​നി​ച്ച 1.5 ല​ക്ഷം രൂ​പ​യു​മാ​യി ഉ​ന്നം പ​ഠി​ക്കാ​ൻ പോ​യ മ​നു​വി​ന്​​തെ​ര​ഞ്ഞെ​ടു​പ്പ്​ തെ​റ്റി​യി​ല്ല. ഒ​രു വ​ർ​ഷം​കൊ​ണ്ട്​ ഏ​ഷ്യ​ൻ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗം. വെ​ള്ളി മെ​ഡ​ൽ നേ​ടി വ​ര​വ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ട്ടി​യൂ​ർ​കാ​വ്​ ഷൂ​ട്ടി​ങ്​ റേ​ഞ്ചാ​യി​രു​ന്നു ഇൗ ​കൗ​മാ​ര​ക്കാ​രി​യെ ദേ​ശീ​യ താ​ര​മാ​ക്കി​മാ​റ്റി​യ​ത്.

ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലോ​ക​ക​പ്പി​ൽ നി​ര​വ​ധി ത​വ​ണ സ്വ​ർ​ണ​മ​ണി​ഞ്ഞ ഹീ​ന​സി​ദ്ധു​വി​നെ അ​ട്ടി​മ​റി​ച്ച്​ റെ​ക്കോ​ഡ്​ കു​റി​ച്ച 16 കാ​രി​യെ രാ​ജ്യം ശ്ര​ദ്ധി​ച്ചു. ര​ണ്ടു ദി​നം കൊ​ണ്ട്​ പി​സ്​​റ്റ​ൾ ഇ​ന​ങ്ങ​ളി​ൽ​നേ​ടി​യ​ത്​ ഒ​മ്പ​ത്​ സ്വ​ർ​ണ​ങ്ങ​ൾ. തൊ​ട്ടു​പി​ന്നാ​ലെ മെ​ക്​​സ​ി​കോ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ്​ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ചാ​മ്പ്യ​നാ​യി മാ​റി. ഇൗ ​നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​​ൽ നി​ൽ​ക്കെ​യാ​ണ്​ ഇ​പ്പോ​ൾ കോ​മ​ൺ​വെ​ൽ​ത്തി​ലും ​സ്വ​ർ​ണം തേ​ടി​യെ​ത്തു​ന്ന​ത്. 

യോ​ഗ്യ​താ റൗ​ണ്ടി​ൽ 388പോ​യ​ൻ​റ്​ സ്​​കോ​ർ ചെ​യ്​​ത്​ ഒ​ന്നാ​മ​താ​യ​പ്പോ​ൾ എ​തി​രാ​ളി​ക​ളെ​ല്ലാം ഞെ​ട്ടി. ഫൈ​ന​ലി​ൽ 240.9 പോ​യ​ൻ​റും നേ​ടി. ‘ഇ​തെ​ല്ലാം സം​ഭ​വി​ക്കു​​ന്നു​​വെ​ന്നേ​യു​ള്ളൂ. ഞാ​ൻ എ​​െൻറ ടെ​ക്​​നി​ക്കി​ൽ ഭം​ഗി​യാ​ക്കി ഷൂ​ട്ട്​​ചെ​യ്യു​ന്നു എ​ന്നു​മാ​ത്രം. ഷൂ​ട്ടി​ങ്​ സ​ങ്കീ​ർ​ണ​ത​യി​ല്ലാ​ത്ത ഗെ​യി​മാ​ണ്. ഉ​ന്നം പി​ടി​ക്കു​ക, ഷൂ​ട്ട്​ ചെ​യ്യു​ക. കൂ​ടു​ത​ൽ ചി​ന്തി​ക്കാ​തി​രി​ക്കു​ക’ -സ്വ​ർ​ണ​മ​ണി​ഞ്ഞ​ശേ​ഷം മ​നു​വി​​െൻറ വാ​ക്കു​ക​ൾ. 
 
 
അ​ദ്​​ഭു​ത​ക​ര​മാ​യി​രു​ന്നു മ​നു ഭാ​ക​റി​​െൻറ വ​ര​വ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മ്പ​ത്​ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 15 മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ ത​ന്നെ ശ്ര​ദ്ധി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ലോ​ക​ക​പ്പി​ലും ഇൗ ​നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കാ​വു​ന്ന ഷൂ​ട്ട​റാ​ണ്​ അ​വ​ൾ. എ​ന്നാ​ൽ, ചെ​റു പ്രാ​യ​ത്തി​ൽ അ​മി​ത സ​മ്മ​ർ​ദം ന​ൽ​ക​രു​ത്.    ജൂ​നി​യ​ർ താ​ര​മെ​ന്ന നി​ല​യി​ൽ ഇ​പ്പോ​ൾ സ​മ്മ​ർ​ദ​മി​ല്ലാ​തെ ഷൂ​ട്ട്​ ചെ​യ്യാം. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ളും ആ​രാ​ധ​ക​രും വ​ലി​യ സ​മ്മ​ർ​ദം ന​ൽ​കു​​ന്ന​തി​നെ ഭ​യ​ക്കു​ന്നു. ഇ​തേ ഫോം ​നി​ല​നി​ർ​ത്ത​ണം. യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പ്, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്​ തു​ട​ങ്ങി​യ വ​രാ​നി​രി​ക്കു​ന്ന ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​ര​ണം. ഒ​ളി​മ്പി​ക്​​സും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ൽ മ​നു ഭാ​ക​റി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ മെ​ഡ​ൽ സ്വ​പ്​​നം കാ​ണാം. ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ ടീം ​കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​വു​ന്ന​ത്​ കാ​ണു​േ​മ്പാ​ൾ ഏ​റെ സ​ന്തോ​ഷം’. 

പ്ര​ഫ. സ​ണ്ണി തോ​മ​സ്​ (മു​ൻ ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ച്​)

 

 
Loading...
COMMENTS