ഗംഭീറിനെയും റെയ്നയെയും പിന്നിലാക്കി രാഹുലിന് പുതിയ റെക്കോർഡ്
text_fieldsടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക് കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയിരിക്കുന്നത്. ടി20യിൽ 93 ഇന്നിംഗ്സുകളിൽ നിന്ന് 3000 റൺസ് തികച്ചാണ് രാഹുൽ റെക്കോർഡിട്ടത്. കഴിഞ്ഞദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു റെക്കോർഡ് കുറിച്ചത്.
നൂറിൽത്താഴെ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവും രാഹുലാണ്. ഗൗതംഗംഭീർ, സുരേഷ് റെയ്ന എന്നിവരെയാണ് രാഹുൽ ഇക്കാര്യത്തിൽ പിന്നിലാക്കിയത്. 107-മത്തെ ടി20 ഇന്നിംഗ്സിലായിരുന്നു ഗംഭീറും റെയ്നയും ഈ നേട്ടം പിന്നിട്ടത്.
എന്നാൽ ഈ റെക്കോർഡിൽ ലോകക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ് രാഹുൽ. 85 മത്സരങ്ങളിൽ 3000 റൺസ് തികച്ച ആസ്ട്രേലിയയുടെ ഷോൺ മാർഷാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
