Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസോറി ബദാനി ഭായ്​; ആ...

സോറി ബദാനി ഭായ്​; ആ ഗംഭീര ക്യാച്ചി​െൻറ ഓർമ പുതുക്കി മുഹമ്മദ്​ കൈഫ്​ VIDEO

text_fields
bookmark_border
സോറി ബദാനി ഭായ്​; ആ ഗംഭീര ക്യാച്ചി​െൻറ ഓർമ പുതുക്കി മുഹമ്മദ്​ കൈഫ്​ VIDEO
cancel

ലഖ്​നൗ: ബാറ്റിങ്ങിലും ബൗളിങ്ങിലും അതികായരെ തട്ടി നടക്കാനാകാത്ത ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ ഫീൽഡിങ്ങിലെ കിരീടം വെക്കാത്ത രാജാവായിരുന്നു മുഹമ്മദ്​ കൈഫ്​. അസ്​ഹറുദ്ദീനും റോബിൽ സിങ്ങിനും അജയ്​ ജഡേജക്കും ശേഷം ഇന്ത്യൻ ഫീൽഡിങ്ങി​​െൻറ നെടുംതൂണായി വിലസിയ ഉത്തർപ്രദേശുകാരൻ കൈഫിനെ ഭാവി നായകൻ എന്നുവരെ വിശേഷിപ്പിച്ചവരുണ്ടായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഫോം നഷ്​ടമായി താരം ടീമിൽ നിന്ന്​ പുറത്താവുന്നത്​ ഞെട്ടലോടെയാണ്​ ക്രിക്കറ്റ്​ പ്രേമികൾ കണ്ടത്​. 

കൈഫി​​െൻറ ഗംഭീര ഫീൽഡിങ്ങുകൾക്ക്​ പല തവണ നാം സാക്ഷിയായിട്ടുണ്ടെങ്കിലും 2004ൽ നടന്ന പാകിസ്​താൻ പര്യടനത്തിലെ ക്യാച്ച്​ ക്രിക്കറ്റ്​ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ടവയിൽ ഒന്നാണ്​. പാകിസ്​താൻ ബാറ്റ്​സ്​മാൻ ഷുഹൈബ്​ മാലിക്​ അടിച്ചുപൊക്കിയ ബാൾ ദൂരെനിന്നും വേഗത്തിൽ ഒാടിവന്ന്​ കൈഫ്​ പറന്നു കൈക്കലാക്കുന്നത്​ അമ്പരപ്പോടെയാണ്​ എല്ലാവരും നോക്കിനിന്നത്​. കൈഫി​​െൻറ കളിമികവിനൊപ്പം ടീമി​​െൻറ വിജയത്തിൽ നിർണായക പങ്കും വഹിച്ച ആ ക്യാച്ചി​​െൻറ ഒാർമ താരം ഒരിക്കൽ കൂടി പുതുക്കി. 

‘‘യുവത്വത്തി​​െൻറ നിർഭയത്വം അസാധ്യമായതിനെ ഇരുകൈയ്യും കൊണ്ട്​ പിന്തുടർന്ന്​ പിടിക്കുന്നതിലേക്ക്​ നയിക്കുന്നു’’. അതിമനോഹരമായ ആ ക്യാച്ച്​ എടുക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട്​ കൈഫ്​ ട്വിറ്ററിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. അടിക്കുറിപ്പിൽ സഹതാരം ഹേമങ്​ ബദാനിയോട്​ കൈഫ്​ ക്ഷമാപണം നടത്തുന്നുമുണ്ട്​. പറന്നുവന്ന ബാൾ പിടിക്കാനായി കൈഫിനൊപ്പം ബദാനിയും ഒാടിയെത്തിയിരുന്നു. എന്നാൽ, താരത്തെ മറികടന്ന്​ കൈഫ് ബാൾ വിദഗ്​ധമായി​ കൈക്കലാക്കുകയായിരുന്നു. ഗ്രൗണ്ടിൽ വീണുകിടന്ന ബദാനി കൈഫിനെ അമ്പരന്ന്​ നോക്കുന്നതും കാണാം. 

സന്ദർശകരായ ഇന്ത്യ വെച്ചുനീട്ടിയ 349 റൺസ്​ പിന്തുടർന്ന പാകിസ്​താൻ ടീം വെറും അഞ്ച്​ റൺസ്​ അകലെ വീഴുകയായിരുന്നു. ഷുഹൈബ്​ മാലികിനെ പുറത്താക്കുന്നതിൽ പങ്കുവഹിക്കുകയും 46 റൺസെടുക്കുകയും ചെയ്​ത കൈഫ്​ കളിയിൽ ആരാധകരുടെ ഇഷ്​ടതാരമായി. ആറ് വര്‍ഷത്തില്‍ താഴെ മാത്രം ടീം ഇന്ത്യയുടെ ഭാഗമായിരുന്ന കൈഫിന് 13 ടെസ്റ്റും 125 ഏകദിനങ്ങളും മാത്രമേ കളിക്കാനായുള്ളൂ. ടെസ്റ്റില്‍ ഒരേയൊരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടെ 624 റണ്‍സ്. ഏകദിനത്തില്‍  രണ്ട് സെഞ്ചുറിയും 17 ഫിഫ്റ്റിയുമടക്കം 2753 റണ്‍സ്. 2006-ല്‍ 26-ാം വയസ്സിലാണ് കൈഫ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad Kaif
News Summary - Kaif Shares Throwback Video Of His Incredible Catch vs Pakistan
Next Story