Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെതർലൻഡ്സിെൻറ കൗമാരതാരം ജസ്റ്റിൻ ക്ലൈവർട്ടിന് ഗോൾ നെക്സ്ജെൻ പുരസ്കാരം
text_fieldsbookmark_border
ലണ്ടൻ: നെതർലൻഡ്സിെൻറ കൗമാരതാരം ജസ്റ്റിൻ ക്ലൈവർട്ടിന് പ്രമുഖ ഫുട്ബാൾ വെബ്സൈറ്റ് ഗോൾഡോട്ട്കോമിെൻറ നെക്സ്ജെൻ പുരസ്കാരം. ലോകത്തെ മികച്ച 50 കൗമാരതാരങ്ങളുടെ പട്ടികയിലാണ് അയാക്സ് ആംസ്റ്റർഡാമിെൻറ താരം ഒന്നാമതെത്തിയത്.
എ.സി മിലാെൻറ ഇറ്റാലിയൻ ഗോൾകീപ്പർ ഗിയാൻ ലുയിഗി ഡോണറുമ്മ രണ്ടാമതും ഫ്ലെമിങ്ങോയുടെ ബ്രസീൽ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ മൂന്നാമതുമെത്തി. അയാക്സിെൻറ ഡച്ച് ഡിഫൻഡർ മത്യാസ് ഡിലൈറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രിട്ടീഷ് മിഡ്ഫീൽഡർ ഫിൽ ഫോഡൻ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. കഴിഞ്ഞതവണ ഡോണറുമ്മയായിരുന്നു പുരസ്കാര ജേതാവ്.
1999 ജനുവരി ഒന്നിനുശേഷം ജനിച്ച കളിക്കാരെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മുൻ ഡച്ച് സ്ട്രൈക്കർ പാട്രിക് ക്ലൈവർട്ടിെൻറ മകനായ ജസ്റ്റിൻ 2016ലാണ് അയാക്സ് സീനിയർ ടീമിൽ അരങ്ങേറിയത്. ഇൗ സീസണിൽ ഉജ്ജ്വല ഫോമിലേക്കുയർന്ന താരം തകർപ്പൻ പ്രകടനമാണ് ഡച്ച് ലീഗിൽ കാഴ്ചെവച്ചുകൊണ്ടിരിക്കുന്നത്.
നവംബറിൽ റോഡ ജെ.സിക്കെതിരെ മനോഹരമായ ഹാട്രിക്കും ക്ലൈവർട്ട് സ്വന്തമാക്കിയിരുന്നു. അയാക്സ് സീനിയർ ടീമിനായി 37 മത്സരങ്ങൾ കളിച്ച ക്ലൈവർട്ട് ഒമ്പതു ഗോളുകൾ നേടിയിട്ടുണ്ട്. പുതിയ കോച്ച് റൊണാൾഡ് കോമാെൻറ കീഴിൽ ദേശീയ ടീമിൽ ഇടംപിടിച്ച 18കാരൻ പോർചുഗലിനെതിരെ 3-0 ജയം നേടിയ മത്സരത്തിൽ പകരക്കാരനായി അരങ്ങേറുകയും ചെയ്തു. ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾ താരത്തിനായി വലവീശി തുടങ്ങിയിട്ടുണ്ട്.

Next Story